ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/രക്ഷാപദ്ധതി-ഏകദിന ക്ലസ്റ്റർ ക്യാംപ്

രക്ഷാപദ്ധതി - ഏകദിന ക്ലസ്റ്റർ ക്യാംപ്

 തിരുവനന്തപുരം ജില്ലാപ‍ഞ്ചായത്തിന്റെ കീഴിൽ ആരംഭിച്ച 'രക്ഷാപദ്ധതി'യുടെ ഭാഗമായി ഒരു ഏകദിന ക്ലസ്റ്റർ ക്യാംപ് 9-02-2017 വ്യാഴാഴ്ച മാരായമുട്ടം ഗവ ഹയർസെക്കന്ററി സ്കൂളിൽ വച്ച് നടക്കുകയുണ്ടായി.പ്രസ്തുത ക്യാംപിൽ ചെങ്കൽ പഞ്ചായത്തിനു കീഴിലുള്ള ചെങ്കൽ യു പി എസ്, ആറയൂർ യു പി എസ് എന്നിവിടങ്ങളിലെ കുട്ടികളും പെരുങ്കടവിള പഞ്ചായത്തിൽ നിന്നും കീഴാറൂർ ഹൈസ്കൂൾ,മാരായമുട്ടം ഹയർസെക്കന്ററി സ്കൂൾ എന്നിവിടങ്ങളിലെ കുട്ടികളും പങ്കെടുത്തു.രക്ഷാപദ്ധതിയുടെ ജില്ലാ കോ-ഓർഡിനേറ്റർ ആയ ശ്രീ വി വി വിനോദ്കുമാർ ക്യാംപ് ഉദ്ഘാടനം ചെയ്തു.ഹെഡ്മിസ്ട്രസ് ശ്രീമതി അംബികാമേബൽ ക്യാംപിനെ അഭിസംബോധന ചെയ്തു.