ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പരിസ്ഥിതി ദിനാചരണം

 ജൂൺ 5- ലോക പരിസ്ഥിതിദിനം സ്കൂളിൽ സമുചിതമായി ആഘോഷിച്ചു.പെരുങ്കടവിള ഹെൽത്ത് ഇൻസ്പെക്ടറിന്റെ നേതൃത്വത്തിൽ കുട്ടികൾ പരിസ്ഥിതിദിന പ്രതിജ്ഞ എടുത്തു.തുടർന്ന് സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി അംബികാമേബൽ ,ഹെഡ്മാസ്റ്റർ ശ്രീ റോബർട്ട് ദാസ് എന്നിവർ സ്കൂൾ പരിസരത്ത് വൃക്ഷത്തൈ നട്ടുപിടിപ്പിച്ചു.പരിസ്ഥിതി ദിനാചരണം പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റേയും വൃക്ഷത്തൈ നട്ടുപിടിപ്പിക്കേണ്ടതിന്റേയും പ്രാധാന്യത്തെക്കുറിച്ചും കുട്ടികളെ മനസ്സിലാക്കിപ്പിച്ചു.അത് കുട്ടികളെ സംബന്ധിച്ചിടത്തോളം വേറിട്ടൊരു അനുഭവമായിരുന്നു.ശേഷം പ്രിൻസിപ്പളും ഹെഡ്മാസ്റ്ററും കുട്ടികൾക്ക് വൃക്ഷത്തൈ വിതരണം ചെയ്തു.മണ്ണിനെ തൊട്ടറിയാനും മണ്ണിന്റെ മഹത്വം മനസ്സിലാക്കാനുമുള്ള അവസരം കുട്ടികൾക്ക് ഇതിലൂടെ ലഭിച്ചു.