ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/കുഞ്ഞുകൈകളിൽ കോഴിക്കുഞ്ഞ്

പെരുങ്കടവിള ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന കുഞ്ഞുകൈയ്യിൽ കോഴിക്കുഞ്ഞ് എന്ന പദ്ധതി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഐ ആർ സുനിത കുട്ടികൾക്ക് കോഴിക്കുഞ്ഞുങ്ങളെ നല്കിക്കൊണ്ട് ഉത്ഘാടനം ചെയ്തു. സ്കൂളിലെ തെരഞ്ഞെടുക്കപ്പെട്ട 50 കുട്ടികൾക്കാണ് കോഴിക്കുഞ്ഞിനെ വിതരണം ചെയ്തത്.കോഴിക്കുഞ്ഞിനോടൊപ്പം കോഴിത്തീറ്റയും,മരുന്നും നല്കുകയുണ്ടായി.കുട്ടികള്ൽ സമ്പാദ്യശീലം വളർത്താനും സഹജീവികളോട് സ്നേഹം വളർത്താനും ഈ പദ്ധതി തീർച്ചയായും സഹായിക്കും.