ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/മുൻകോപിക്ക് പറ്റിയ അമളി
മുൻകോപിക്ക് പറ്റിയ അമളി
ഒരിടത്ത് മുൻകോപിയായ ഒരാളുണ്ടായിരുന്നു. ഏത് കാര്യത്തിനും അദ്ദേഹത്തിന് പെട്ടെന്ന് കോപം വരും. അദ്ദേഹത്തിന്റെ വീട്ടിനടുത്ത് ഒരു മൈതാനമുണ്ട്. സമീപത്തുള്ള കുട്ടികൾ എന്നും അവിടെ കളിക്കാനായി വരും. കളിക്കുമ്പോഴുണ്ടാകുന്ന ഒച്ചയും ബഹളവുമൊന്നും അദ്ദേഹത്തിന് ഇഷ്‌ടമല്ല. അദ്ദേഹം അവരെ വഴക്ക് പറയുകയും വടിയെടുത്ത് ഓടിക്കാൻ ശ്രമിക്കുകയും ചെയ്യും. കുട്ടികളാണെങ്കിൽ കളി കഴിഞ്ഞ് പോകുമ്പോൾ അദ്ദേഹത്തിനെ ശുണ്‌ഠി പിടിപ്പിക്കാനായി ഓരോ കുസൃതികളും ഒപ്പിക്കും. ഒരു ദിവസം അദ്ദേഹത്തിന് കലശലായ വയറ്വേദന അനുഭവപ്പെട്ടു. ഉടനെതന്നെ പട്ടണത്തിലെ ഒരു ഡോക്‌ടറിനെ വിളിച്ച് വീട്ടിൽ വരാനായി ഏർപ്പാട് ചെയ്‌തു. അങ്ങനെ ഡോക്‌ടറുടെ വരവും കാത്ത് വീട്ടിൽ ഇരിക്കുമ്പോൾ പെട്ടെന്ന് ഡോർബെല്ലിന്റെ ശബ്‌ദം കേട്ടു. അദ്ദേഹം വാതിൽ തുറന്നു. അപ്പോഴതാ വികൃതി പിള്ളേർ കളിയാക്കി ചിരിച്ചുകൊണ്ട് ഓടിപോകുന്നു. അയാൾക്ക് ഭയങ്കര കോപമുണ്ടായി..... ങാ ...ഇനിയിങ്ങ് വരട്ടെ...കാണിച്ചുകൊടുക്കാം. അയാൾ വീടിന്റെ പിൻവശത്ത് പോയി പശുതൊഴുത്തിൽ നിന്നും കുറച്ച് ചാണകമെടുത്ത് ഒരു ബക്കറ്റിൽ കലക്കിയിട്ട് വാതിലിന് സമീപമിരുന്നു. അപ്പോഴതാ വീണ്ടും ഡോർബെൽ മുഴങ്ങുന്നു. ഉപ്പോൾ ശരിയാക്കിത്തരാം.... അയാൾ മനസ്സിൽ ചിന്തിച്ചു. പെട്ടെന്ന് ബക്കറ്റെടുത്ത് അതിലിരുന്ന ചാണകവെള്ളം വീശിയൊഴിച്ചു. പക്ഷേ വന്നത് ഡോക്‌ടറായിരുന്നു. വളരെ ദേഷ്യത്തോടെ അയാളെ നോക്കി എന്തൊക്കെയോ വിളിച്ചു പറഞ്ഞുകൊണ്ട് ഡോക്‌ർ ഇറങ്ങിപോയി. ജാള്യതയോടെ നോക്കി നിൽക്കാനേ അയാൾക്ക് സാധിച്ചുള്ളു.
|