ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/പരിസ്ഥിതി
പരിസ്ഥിതി
ജീവജാലങ്ങൾക്ക് നിലനിൽക്കണമെങ്കിൽ ആരോഗ്യപരമായ പരിസ്ഥിതി അത്യാവശ്യമാണ്. വായു, ജലം , മണ്ണ് ഇവ മലിനമാകാതെ സൂക്ഷിക്കേണ്ടത് നമ്മൾ മനുഷ്യരുടെ കടമയാണ്. ഏതെങ്കിലും ഒരു ജീവിയുടെ ക്രമാതീതമായ വർദ്ധന മറ്റ് ജീവികളുടെ വംശനാശത്തിന് വഴി തെളിക്കും. അങ്ങനെ ആവാസ വ്യവസ്ഥ തകരും. ജീവ ജാലങ്ങൽ പരസ്‌പരം ബന്ധപ്പെട്ടിരിക്കുന്നു. വായു മലിനമായാൽ അത് ശ്വസിക്കുന്ന മനുഷ്യർ ഉൾപ്പെടെയുള്ള എല്ലാ ജീവജാലങ്ങളേയും അത് ദോഷകരമായി ബാധിക്കും. ഫാക്‌ടറികൾ , മറ്റ് വ്യവസായ സ്‌ഥാപനങ്ങൾ എന്നിവ പുറന്തള്ളുന്ന മലിന ജലം നദികളിൽ ഒഴുകിയെത്തി നദീജലത്തിനെ മലിനമാക്കുകയും അങ്ങനെ നമ്മുടെ മത്സ്യസമ്പത്ത് നശിക്കുകയും ചെയ്യുന്നു. ശരിയായ രീതിയിൽ മാലിന്യങ്ങൾ സംസ്‌ക്കരിക്കാത്തത് മൂലം മണ്ണിലൂടെ രോഗങ്ങൾ പടർന്ന് പിടിക്കാൻ സാധ്യത കൂടുതലാണ്. നാം മരങ്ങൾ വെട്ടി നശിപ്പിക്കുന്നതിനാലും നമുക്ക് വംശനാശം സംഭവിക്കും. മരങ്ങളാണ് നമുക്ക് വായു തരുന്നത്. മരങ്ങളുണ്ടെങ്കിലേ മഴയുള്ളൂ. മഴയുണ്ടെങ്കിലേ ജലമുള്ളൂ. ജലമുമുണ്ടെങ്കിലേ നാമുള്ളൂ. അതുകൊണ്ട് നമുക്കൊരു പ്രതിജ്ഞയെടുക്കാം , ഇന്ന് മുതൽ മരങ്ങൾ വെട്ടി നശിപ്പിക്കില്ലായെന്ന്.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം