ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടംപൂർവ്വ അധ്യാപക വിദ്യാർത്ഥി സംഗമം
പൂർവ്വ അധ്യാപക വിദ്യാർത്ഥി സംഗമവും സ്കൂൾ നവീകരണ ആലോചനായോഗവും ബഹുമാനപ്പെട്ട എം എൽ എ ശ്രീ സി കെ ഹരീന്ദ്രൻ അവർകൾ ഉദ്ഘാടനം ചെയ്യുന്നു.
സർക്കാർ സ്കൂളുകളെ അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയർത്തുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി പൂർവ്വ അധ്യാപക-വിദ്യാർത്ഥി സംഗമവും സ്കൂൾ നവീകരണ ആലോചനായോഗവും 2017 ഫെബ്രുവരി 11 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയ്ക്ക് സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് നടത്തുകയുണ്ടായി.വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിന്റെ ഭാഗമായുള്ള ഈ ജനകീയ യജ്ഞത്തിന്റെ ഉദ്ഘാടന കർമ്മം ബഹുമാനപ്പെട്ട പാറശ്ശാല എം എൽ എ ശ്രീ സി കെ ഹരീന്ദ്രൻ അവർകൾ നിർവഹിച്ചു.പ്രസ്തുത ചടങ്ങിൽ പെരുങ്കടവിള പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുനിത,വൈസ് പ്രസിഡന്റ് ശ്രീ ത്യപ്പലവൂർ പ്രസാദ്,ശ്രീ ആനാവൂർ നാഗപ്പൻ,വാർഡ് മെംപർമാർ,പി റ്റി എ പ്രസിഡന്റ്,പ്രിൻസിപ്പൽ ശ്രീ സെൽവരാജ്,ഹെഡ്മിസ്ട്രസ് ശ്രീമതി അംബികാമേബൽ തുടങ്ങിയവർ സംസാരിച്ചു.ഈ മഹനീയ സംരംഭത്തിന്റെ തുടർപ്രവർത്തനങ്ങളുടെ ഏകീകരണത്തിനായി പൂർവ്വ വിദ്യാർത്ഥികൾ,രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നായകൻമാർ,വ്യവസായ പ്രമുഖർ തുടങ്ങിയവരുട ഒരു ആലോചനായോഗവും നടന്നു.