ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വട്ടിയൂർക്കാവ്/അക്ഷരവൃക്ഷം/ഒരു ടൂറിസ്റ്റ്ബസ്സിന്റെ ആത്മരോദനം..

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു ടൂറിസ്റ്റ്ബസ്സിന്റെ ആത്മരോദനം.. സൃഷ്ടിക്കുന്നു
   ഞാൻ  ഒരു ടൂറിസ്റ്റ് ബസ്സാണ്. ദൂരെയുള്ള സ്ഥലങ്ങളിൽ നിങ്ങളുമായി യാത്ര പോകാൻ എനിക്ക് എന്തിഷ്ടമാണെന്നോ.ഈ വേനലവധിക്ക് ഒരുപാട് സ്ഥലങ്ങളിൽ സഞ്ചരിച്ചിരിക്കുന്നതിന് ഒരുങ്ങിയിരിക്കുകയായിരുന്നു.കുട്ടികളെ എനിക്ക് ഭയങ്കരയിഷ്ടമാണ്.എന്നെ കാണുമ്പോൾ അവർ ആഹ്ളാദത്തോടെ പൊട്ടിച്ചിരിക്കുന്നത് കാണാൻ നല്ല രസമാണ്.

ഇതെല്ലാം സ്വപ്നം കണ്ടു കഴിയുന്ന സമയത്താണ് ഇടിത്തീപോലെ ആ വാർത്ത കേട്ടത്. കൊറേണ എന്ന മഹാമാരി നമ്മുടെ രാജ്യത്തും. ഞെട്ടിപ്പോയി.എന്റെ കൂട്ടുകാർ പറയുന്നത് ഞാൻ കേട്ടു. ലോക്ക്ഡൗൺ , ഇതിന്റെ അർത്ഥം എനിക്ക് അറിയില്ല.പക്ഷെ എന്റെ ജീവനക്കാർ പറഞ്ഞതിൽ നിന്ന് ഒരു കാര്യം മനസ്സിലാക്കി. പുറത്തിറങ്ങി സഞ്ചരിക്കാൻ പാടില്ല. പൊട്ടിക്കരയാൻ തോന്നി. ഞാൻ കണ്ട സ്വപ്നങ്ങൾ... സാരമില്ല ഇവിടെ ഞാൻ ഒറ്റയ്ക്കല്ല.നിങ്ങളെ ആരെയും കാണാൻ പറ്റാത്തതിൽ എനിക്ക് ഭയങ്കര വിഷമം. ഇപ്പോൾ നമ്മുടെ നാട്ടിൽ വന്ന കൊറോണയെ ഓട്ടിച്ചിട്ട് നമ്മൾക്ക് വീണ്ടും കാണാം. പിന്നെ പ്രധാനപ്പെട്ട ഒരു കാര്യം. ഈ സമയത്ത് നമ്മുടെ അധികൃതർ പറയുന്ന കാര്യങ്ങൾ അനുസരിച്ച് മുന്നോട്ട് പോണേ.

പവിത്ര൯
8 C ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വട്ടിയൂർക്കാവ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ