ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/അക്ഷരവൃക്ഷം/പരിസ്ഥിതി (ലേഖനം)

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

ജൂൺ 5 ആണ് ലോക പരിസ്ഥിതി ദിനം ആയി നാം ആഘോഷിക്കുന്നത്. കുടിക്കാനുള്ള വെള്ളവും ശ്വസിക്കാനുള്ള വായുവും നിലനിൽക്കണമെങ്കിൽ പരിസ്ഥിതി നിലനിൽക്കണം. അതുകൊണ്ട് പരിസ്ഥിതി സംരക്ഷണം ഓരോ മനുഷ്യന്റെയും കടമയാണ്. എന്നാൽ പെട്ടന്നുള്ള വൻ വികസനം കൊതിക്കുന്ന മനുഷ്യൻ യാതൊരുll ദയയും ഇല്ലാതെ പരിസ്ഥിതിയെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യന്റെ പ്രകൃതിയോടുള്ള കടന്നുകയറ്റം ആണ് കാലം തെറ്റിയുള്ള കാലവർഷം, പ്രളയം തുടങ്ങിയവ ഉണ്ടാകുന്നത്. അനിയന്ത്രിതമായ പ്ലാസ്റ്റിക് ഉപയോഗം, ഫാക്ടറികളിൽ നിന്ന് പുറന്തള്ളുന്ന വിഷ വാതകം, വാഹനങ്ങൾ പുറത്തു വിടുന്ന പുക ഇവയെല്ലാം പരിസ്ഥിതിക്ക് ദോഷമായി മാറുന്നു. ഇന്ന് ലോകത്തെ ആകെ പടർന്നു പിടിച്ച മഹാമാരിയായ covid 19 യെ തുടർന്ന് നിലവിൽ വന്ന ലോക്ക് ഡൌൺ പരിസ്ഥിതിയെ ഒരു വിധത്തിൽ തിരിച്ചു കൊണ്ടു വരാൻ സാധിച്ചു. ഇതിൽ നിന്ന് നാം മനസ്സിലാക്കേണ്ടത് വികസനം രാഷ്ട്ര പുരോഗതിക്ക് ആവശ്യം ആണ്. എന്നാൽ അത് പ്രകൃതിയെയോ പരിസ്ഥിതിയെയോ നശിപ്പിച്ചു കൊണ്ടാവരുത്.


ശിവാനി വി എം
10 ബി ഗവൺമെൻറ്, വി.എച്ച്.എസ്.എസ് കോട്ടുകാൽ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം