ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/അക്ഷരവൃക്ഷം/പ്രതിരോധം

പ്രതിരോധം

ക‍ൂപ്പ‍ുകൈകൾ മാത്രമാം
കൊറോണ പോയിട‍ും വരെ,
സോപ്പിനാലെ നിത്യവ‍ും
കഴുകിടാം കരങ്ങളെ...

വീട്ടിന‍ുളളിൽ മാത്രമായ്
പാട്ട‍ുകേട്ടിര‍ുന്നിടാം,
മറിച്ചിടാമീ താള‍ുകൾ
വരച്ചിടാമേ നേര‍ുകൾ...

മാസ്‍ക്ക‍ു കൊണ്ട‍ു മ‍ൂടി നാം
മറച്ചിട‍ും മ‍ുഖത്തിനെ,
മാറ്റിട‍ും ഭയത്തിനെ,
മനസ്സിനെ ഉണർത്തിട‍ും

വീട്ടിലാണിരിക്കിലും
വിയർത്തിടാതിരിക്കിലും
കുടിക്കു,മൂന്നു ലിറ്ററിൽ
കുറഞ്ഞിടാ ജലത്തെ നാം....

ജാഗ്രമായിരുന്നു ലോക-
ഭീഷണിക്കൊറോണയെ
ലോകഭൂപടത്തിൽ നിന്നു
മായ്ക്കുവാൻ ശ്രമിച്ചിടാം...

ദേവദർശൻ . എസ്.ആർ
8 ജെ ഗവൺമെൻ്റ് വി എച്ച് എസ് എസ് കല്ലറ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത