ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്/അക്ഷരവൃക്ഷം/ ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക്      

മനുഷ്യ ജീവിതത്തെ തന്നെ നിശ്ചലമാക്കി കൊറോണ എന്ന മഹാമാരി ലോകത്തെ മുഴുവൻ ഭീതിയിൽ ആഴ്ത്തിയിരിക്കു കയാണ്.ഈ ദുർഘടമായ ഘട്ടത്തിൽ രോഗ പ്രതിരോം ശേഷി വർധിപ്പിക്കുകയും ശുചിത്യം നിലനിർത്തുകയും ചെയ്യേണ്ടത് അനിവാര്യമാണ്. വികസിജ്യങ്ങൾ പോലും ഇതിനു മുന്നിൽ മുട്ടുകുത്ത നിൽക്കുന്ന സാഹചര്യമാണിപ്പോൾ. ഇതിനു മുന്നിൽ പണക്കാരനോ പാവപ്പെട്ടവനോ, ചെറുപ്പക്കാരനോ മുതിർന്നവനോ എന്ന വ്യത്യാസമില്ല. ഇന്ന് ലോകം ഈ വ്യാധി ക്കു മുന്നിൽ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്.ഈ രോഗത്തിന് ഇത് വരെ മരുന്ന് കണ്ടു പിടിക്കാത്ത സാഹചര്യത്തിൽ രോഗ പ്രതിരോധശേഷിയുണ്ടെങ്കിൽ മാത്രമേ പ്രതിരോധിക്കാൻ കഴിയുകയുള്ളൂ പ്രതിരോധം മാത്രമാണ് ഇതിനെ മറികടക്കാൻ ഏകവഴി. ശരിയായ വ്യായാമം ആരോഗ്യപരമായ ഭക്ഷണ ശീലങ്ങൾ എന്നിവ രോഗ പ്രതിരോഗ്യശേഷി നമുക്ക് നേടിത്തരുന്നു. ധാരാളം വെള്ളം കുടിക്കുന്നതും നന്നായി ഉറങ്ങുന്നതും നമ്മുടെ ആരോഗും നിലനിർത്തുന്നു. നമ്മൾക്ക്മാത്രമല്ല നമ്മുടെ കുടുംബാംഗങ്ങളും പ്രതിരോധശേഷി ഉള്ളവരാണെന്ന് ഉറപ്പ് വരുത്തേണ്ടത് നമ്മുടെ കടമയാണ്.അത് പോലെ പ്രമേഹം, ഹൃദയ സംബസമായ രോഗങ്ങൾ ഉള്ള വർക്ക്പ്രതിരോധശേഷി വളരെകുറവായതിനാൽ പെട്ടെന്ന് രോഗം വരാൻ സാധ്യതയുണ്ട്. അതിനാൽ അവർ വീട്ടിലിരിക്കാൻ ശ്രമിക്കണം.

"ഈ കാലവും കടന്നു പോകും" എന്ന പ്രതീക്ഷയിലാണ് ഏവരും .കൊറോണയെന്ന ഇരുട്ടിനെ പ്രതിരോധശേഷിയെന്ന പ്രകാശം കൊണ്ട് അതിജീവിക്കാൻ നമുക്കാകും. ദുരിതകാലത്ത് ആരോഗ്യ പ്രവർത്തകരും സന്നദ്ധ സംഘടനകളും പോലീസും നമുക്കായി ചെയ്യുന്ന സേവനത്തിന് നാം നന്ദി പറയേണ്ടതാണ് .സർക്കാരിൻ്റെ നിർദേശങ്ങൾ അനുസരിച്ചും വീട്ടിലിരിന്നും നമുക്കീ വിപത്തിനെ ഒരുമിച്ച് നേരിടാം രോഗശമനത്തിനേക്കാൾ നല്ലത് പ്രതിരോധമാണ്. അതിനാൽ വീട്ടിലിരിക്കാം നല്ലൊരു നാളേക്കായി.

അശ്വിൻ എം പി
8D ഗവൺമെൻറ്, മോഡൽ ബി.എച്ച്.എസ്. എസ് തൈയ്ക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - ലേഖനം