ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്/അക്ഷരവൃക്ഷം/കൊറോണയുംമനുഷ്യനും

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയുംമനുഷ്യനും      

നമ്മൾ ഒരോ ദിവസം വാർത്തകേൾക്കുമ്പോൾ കണ്ണുകൾ നിറയുകയും ഹൃദയമിടുപ്പ്കൂടുകയും ചെയ്യുന്നു.കരണമെന്തന്നാൽ അത്കൊറോണ എന്ന രാക്ഷസൻ തന്നെ. ആ വൈറസ് ലോകം മുഴുവൻ പടർന്ന് ഒരാളുടെ ജീവിതം തന്നെ മാറ്റിമറിച്ചു. പ്രാർത്ഥിക്കാനായി അമ്പലങ്ങളോ പള്ളികളോ പോലും ഇല്ല. ഉത്സവങ്ങൾ വരെ മാറ്റിവെച്ചിരിക്കുകയാണ്. നമ്മൾ എല്ലാവരും വീട്ടിലിരിക്കുമ്പോൾ ആശുപത്രികളിൽ സ്വന്തം ജീവൻ പണയം വെച്ചുകൊണ്ട് രോഗം ബാധിച്ചവരെ രക്ഷീക്കാനായി മാലാഖാമാരായ നേഴ്സുമാരും ഡോക്റ്റർമാരും. പിന്നെ നമ്മുടെ രക്ഷയ്ക്കു വേണ്ടി സദാനേരവും ഒരോ സ്ഥലങ്ങളിൽ ചെന്ന് ആരെങ്കിലും കൂടി നിൽക്കുന്നുണ്ടോ എന്ന് അന്വേഷിക്കുന്ന നമ്മുടെ പോലീസുകാരും . എന്തിനും ഏതിനും ഒരു താങ്ങായും തണലായും നിൽക്കുന്ന നമ്മുടെ സർക്കാർ ഒക്കെ ഉള്ളപ്പോൾ നമ്മൾ കരയുകയില്ല നമ്മളെല്ലാവരും ഒറ്റക്കെട്ടായി നിന്നുകൊണ്ട് കൊറോണ എന്ന മഹാമാരിയെ നേരിടാം. ഭയപ്പെടേണ്ട ജാഗ്രത മാത്രം മതി.

കൊറോണ എന്ന മാരകമായ രോഗത്തിനെ തടയാൻ അല്ലെങ്കിൽ അതിനെ പ്രതിരോധിക്കാൻ ഒരു മാർഗം ഉണ്ട്. കൈകൾ രണ്ടും വൃത്തിയാക്കുക അതാണ് നമ്മൾ ചെയ്യേണ്ട കാര്യം. രാജ്യം കൊറോണയിൽ മുങ്ങിയിരിക്കുന്നു. അതിനുവേണ്ടി നമ്മുടെ ഗവൺമെറ്റും, പോലീസും, ഡോക്ടർമാരും, നഴ്സുമാരും അതിനു വേണ്ട നിർദ്ദേശങ്ങൾ തന്നിട്ടുണ്ട്. നമ്മളെല്ലാവരും ഈ നിർദ്ദേശങ്ങൾ പാലിക്കണം. പലരും അതിനു വേണ്ട സഹായം ചെയ്തിരിക്കുന്നു. ഡൽഹിയിൽ മലയാളി എൻജിനീയർമാർ കോവിഡ് ചികിത്സയിൽ ഡോക്ടർമാരെയും, നഴ്സുമാരെയും സഹായിക്കാൻ റോബോട്ട് നിർമ്മിച്ചിരിക്കുന്നു. ഇപ്പോൾ നമ്മൾ മാലാഖമാർ എന്ന് പറയേണ്ടത് ജീവൻ കളഞ്ഞു ഹോസ്പിറ്റലിൽ നിൽക്കുന്ന ഡോക്ടർമാരെയും,നഴ്സുമാരെയും ആണ് പറയേണ്ടത്. പിന്നെ നമ്മൾ പുറത്തിറങ്ങുമ്പോൾ നമ്മുടെ പിന്നാലെ പാഞ്ഞുവരുന്ന പോലീസിനെയും നമ്മൾ ദൈവത്തിനെ പോലെ കാണുക. എല്ലാവരും ഇതിനെ പ്രതിരോധിക്കുക.

BREAk..THE....CHAIN

ആദിത്യൻ എം എസ്
9 B ഗവൺമെൻറ്, മോഡൽ ബി.എച്ച്.എസ്. എസ് തൈയ്ക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - ലേഖനം