വീട്ടിൽ നിന്നിറങ്ങുമ്പോൾ നാം
ചെരുപ്പുകൾ ധരിക്കേണം
നാം ചെരുപ്പുകൾ ധരിക്കേണം
പുറത്തിറങ്ങുമ്പോൾ നാം
മാസ്‍ക്കുകൾ ഉപയോഗിക്കേണം
നാം മാസ്‍ക്കുകൾ ഉപയോഗിക്കേണം
പലപ്പോഴും അകലം നാം
പാലിച്ചീടേണം നമ്മൾ
അകലം പാലിച്ചീടേണം
ആൾക്കൂട്ടത്തിൽ ഒരിക്കലും നാം
പോകുവാൻ പാടില്ല
ഒരിക്കലും പോകുവാൻ പാടില്ല
പുറത്തുനിന്ന് വരുമ്പോൾ നാം
കയ്യും കാലും കഴുകീടേണം
വൃത്തിയായി കഴുകീടേണം
പനി തുമ്മൽ വന്നാലോ നാം
ആശുപത്രിയിൽ പോയിടേണം
ഉടനെ തന്നെ പോയിടേണം നാം
ഇത്രയും കാര്യങ്ങൾ ചെയ്താലോ
സുരക്ഷിതരാകുമല്ലോ നാം
സുരക്ഷിതരാകുമല്ലോ