ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/ വൈറസ്- കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
വൈറസ്- കൊറോണ     


ചൈനയിലേ വുഹാനിൽ നിന്നും പടർന്നു കൊണ്ടിരിക്കുന്ന ന്യുമോണിയ പകർച്ച വ്യാധിക്ക് കാരണമായിട്ടുള്ളത് നോവൽ കൊറോണവൈറസ് ആണെന്നു സ്ഥിരീകരിച്ചു.ഈ പുതിയ ഇനം അടക്കം ഏഴുതരം കൊറോണ വൈറസുകളാണ് നിലവിൽ മനുഷ്യരിൽ രോഗം ഉണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുള്ളത്. പുതിയ ഇനം വൈറസായതു കൊണ്ട് തന്നെ വാക്സിനോ,ആന്റിവൈറസ് മരുന്നുകളോ നിലവിൽ ലഭ്യമല്ല.ജലദോഷംമുതൽന്യുമോണിയായുംശ്വസനതകരാറുംവരെ മനുഷ്യരിൽഈവൈറസ്ഉണ്ടാക്കുന്നു. മനുഷ്യരിൽ നിന്നും മനുഷ്യരിലേക്കും മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്കും രോഗം പകരാനിടയുള്ളതുകൊണ്ട്തന്നേ അതീവജാഗ്രതവേണം.
വൈറസ്ബാധിക്കുന്നതും രോഗം തിരിച്ചറിയുന്നതും തമ്മിലുള്ള ഇടവേള പത്ത് ദിവസമാണ് .5-6 ദിവസമാണ് ഇൻകുബേഷൻ പീരിയഡ്.പത്തുദിവസങ്ങൾക്കുള്ളിൽ രോഗ ലക്ഷണങ്ങൾ കണ്ടു തുടങ്ങും.പനി,ചുമ,ജലദോഷം,ക്ഷീണം,ശ്വാസതടസ്സം ഇവയാണ് രോഗലക്ഷണങ്ങൾ.

വർഷ പി
6E ഗവ. മോഡൽ ഗേൾസ് എച്ച് എസ് എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം