അല്ലയോ ദൈവമേ കൊറോണ ഇന്നൊരു രോഗമോ
നിൻ പരീക്ഷണമോ ഇന്നൊരു മഹാമാരിയോ?
മനുഷ്യമനസിലെ യാതനകളെ തൊട്ടുണർത്തുന്നു
ഈ മഹാമാരി ലോകത്തിനൊരു വെല്ലുവിളിയോ?
ഉല്ലാസകരമാം ഈ അവധിക്കാലം പോലുമിന്ന്
വീട്ടുതടങ്കലിലെന്നപോൽ
പിഞ്ചോമനകൾപോലും ഭയക്കുന്നിതിനെ
അതിജീവിക്കണം നമുക്കിതിനെയൊരു
ചെറുപുൽനാമ്പുപോൽ നേരിടണമിതിനെ
ഒരു യുദ്ധത്തിലെന്നപോൽ
ആശിച്ചീടുന്നു ഞാനിതിൻ പതനത്തെ
പ്രാർത്ഥിച്ചീടുന്നു മാനുഷർ എല്ലാരുമൊന്നുപോലെ
ഈ രോഗത്തെയൊന്നു തോൽപ്പിച്ചീടാൻ