ജാഗ്രതയോടെ നാം പോയിടും
നാം കൊറോണ വൈറസിനെ തുരത്തീടും
ഉറക്കമില്ലാതെ രാവും പകലും
നമുക്ക് വേണ്ടി പ്രവർത്തിക്കുന്ന
ആരോഗ്യ പ്രവർത്തകരേയും
സാമൂഹ്യ പ്രവർത്തകരേയും
നിയമപാലകരേയും
നമുക്ക് മാനിച്ചീടാം
നമുക്ക് വേണ്ടി സ്വന്തം ജീവൻ
കളഞ്ഞ് പോരാടുന്ന ഇവർക്കു
വേണ്ടി നമുക്ക് പ്രാർത്ഥിച്ചീടാം
ഇവർക്ക് വേണ്ടി നമുക്ക് വീട്ടിലിരിക്കാം
ജാതിയില്ല ഇന്നു മതമില്ല
ജീവനിൽ കൊതിയുണ്ടെങ്കിൽ
ശുചിത്വം പാലിക്കാം
ശുചിത്വ ശീലങ്ങൾ പാലിക്കാം
വീട്ടിലിരിക്കാം
വീട്ടിലിരുന്നുകൊണ്ട് നല്ല ഭക്ഷണങ്ങൾ
കഴിച്ച് ശീലിക്കാം
നമുക്ക് കൈകോർത്തുനിന്ന് കൊറോണ
വൈറസിനെ തുരത്തീടാം
ഈ ലോകത്തു നിന്നു തുടച്ചുമാറ്റീടാം
ദൈവത്തിന്റെ മാലാഖമാർക്കു
വേണ്ടി നന്ദി പറഞ്ഞീടാം