ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/ശ‍ുചിത്വം പഠിപ്പിച്ച കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
ശ‍ുചിത്വം പഠിപ്പിച്ച കൊറോണക്കാലം      


ലോകമാകെ കോവിഡ് 19 വൈറസ് പടർന്ന സാഹചര്യത്തിൽ മന‍ുഷ്യരായ നമ്മൾ ഓരോര‍ുത്തര‍ും ചിന്തിക്കേണ്ടത‍ും മനസിലാക്കേണ്ടത‍ുമായ നിരവധി കാര്യങ്ങള‍ുണ്ട്.അതിൽ പ്രധാനപ്പെട്ട ഒന്നാണ് ശ‍ുചിത്വം പാലിക്ക‍ുക എന്നത്.വ്യക്തി ശ‍ുചിത്വവ‍ും പരിസര ശ‍ുചിത്വവ‍ും പാലിക്കേണ്ടതിന്റെ പ്രാധാന്യം കെറോണ എന്ന പകർച്ചവ്യാധിയില‍ൂടെ ലോകമെങ്ങ‍ുമ‍ുളള ജനങ്ങളെ കോവിഡ് 19 വൈറസ് ബോധ്യപ്പെട‍ുത്തി.
കൊറോണക്കാലം നമ്മളെ പഠിപ്പിച്ച പ്രധാനപ്പെട്ട ഒര‍ു വ്യക്തിശ‍ുചിത്വശീലമാണ് കൈകൾ ഇടയ്‍ക്കിടെ വൃത്തിയാക്ക‍ുക എന്നത്.ഇത‍ുൾപ്പെടെയ‍ുളള വ്യക്തിശ‍ുചിത്വശീലങ്ങൾനാം ഓരോര‍ുത്തര‍ും പാലിക്ക‍ുന്നതില‍ൂടെ പരിസരശ‍ുചിത്വത്തിലേയ്ക്കെത്ത‍ുകയ‍ും അത‍ുവഴി രോഗങ്ങൾ പകരാതിരിക്ക‍ുകയ‍ും ചെയ്യ‍ും. ഈ രണ്ട് കാര്യങ്ങൾ പോലെ തന്നെ രോഗം വരാതിരിക്കാന‍ുള്ള മറ്റൊര‍ു മാർഗമാണ് പോഷകാഹാരങ്ങൾ കഴിക്ക‍ുന്നതില‍ൂടെ രോഗപ്രതിരോധശേഷി വർധിപ്പിക്ക‍ുക എന്നത്. ഇത‍ും ഈ കൊറോണക്കാലം നമ്മളെ പഠിപ്പിച്ച‍ു.
ലോകം മ‍ുഴ‍ുവൻ കൊറോണയെ ഭയന്ന് പകച്ച് നിൽക്ക‍ുമ്പോഴ‍ും നമ്മ‍ുടെ കൊച്ച‍ു കേരളത്തിന് വലിയ രീതിയിൽ അതിനെ തടയാൻ സാധിച്ച‍ു. അറിവിന‍ും ഉത്തരവാദിത്വത്തിന‍ുമൊപ്പം വ്യക്തി ശ‍ുചിത്വത്തിന‍ും പ്രാധാന്യം നൽക‍ുന്ന കേരളീയ സമ‍ൂഹമാണ് അതിന് സഹായിച്ചത്. ത‍ുടർന്ന‍ും ശ‍ുചിത്വത്തിന്റെ പാതയില‍ൂടെ ഈ അതിജീവനകാലത്ത് പ്രതീക്ഷയോടെ നമ‍ുക്ക് കാത്തിരിക്കാം.

അയിഷ നിസാർ
3 C ഗവ. മോഡൽ ഗേൾസ് എച്ച് എസ് എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം