രോഗം പ്രതിരോധിക്കാം
“രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കുന്നതാണ്.”
ലോകാരോഗ്യ സംഘടനയുടെ ആഹ്വാന പ്രകാരം ആചരിക്കുന്ന യഞ്ജങ്ങളിൽ ഒന്നാണ് രോഗപ്രതിരോധവാരം. വാക‍്‍സിനേഷനെക്കുറിച്ചും അവമൂലം തടയാവുന്ന രോഗങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കാനും പ്രതിരോധമുറകൾ സാർവത്രികമാക്കാനും ഉദ്ദേശിച്ചാണ് ഈ ദിനാചരണം. ഏപ്രിൽ മാസത്തെ അവസാനവാരമാണ് രോഗ പ്രതിരോധ വാരം.
ഇരുപത്തിയഞ്ച് രോഗങ്ങളെ പ്രതിരോധിക്കാൻ മരുന്നുകൾ ലഭ്യമാണ്. വില്ലൻ ചുമ, പിള്ളവാതം, ടെറ്റനസ് എന്നിവ അവയിൽ ചിലത് മാത്രം.
പ്രതിരോധമുറകൾ അവലമ്പിക്കുന്നതിൽ പ്രതിവർഷം 20 മുതൽ 30 ലക്ഷം വരെ ജീവനുകൾ രക്ഷിക്കാനാകൂ എന്ന് കരുതപ്പെടുന്നു. എന്നാൽ രണ്ടുകോടിക്കുമേൽ ശിശുക്കൾക്ക് ഇന്നും പ്രതിരോധമുറകൾ അപ്രാപ്യമാണ്, പ്രത്യേകിച്ച് ദരിദ്ര രാജ്യങ്ങളിൽ.
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|