ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/പരിസ്ഥിതി - കാഴ്ചപ്പാടും, സംരക്ഷണവും

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി - കാഴ്ചപ്പാടും, സംരക്ഷണവും     


പ്രകൃതിയും ജീവനും: കാലങ്ങളായി നടന്നുവരുന്ന പ്രകൃതി പ്രതിഭാസങ്ങൾ ഭൂമിയുടെ ഘടനയിലും സ്വഭാവത്തിലും മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുന്നു. ജീവന്റെ ഉറവിടമായി ഭുമിയെ നാം പരിഗണിക്കുന്നു. എല്ലാ ജീവജാലങ്ങളുടേയും ആസ്ഥാനവും ജൈവവൈവിധ്യങ്ങളുടെ കലവറയുമാണ് ഭൂമി. മനുഷ്യരും മൃഗങ്ങളും പക്ഷികളും സസ്യങ്ങളും എല്ലാം ഒന്നിച്ച് ഭൂമിയെ സുന്ദരമാക്കി. ഇങ്ങനെ ജീവജാലങ്ങളും അജീവിയഘടകങ്ങളും ഒരുമിച്ച് കഴിയുന്ന ഇത്തരം സ്ഥലത്തെ നമുക്ക് പരിസ്ഥിതിയെന്ന് വിളിക്കാം. ഇവയെല്ലാം ചേർന്ന് പരിസ്ഥിതിയുടെ സംന്തുലാവസ്ഥ നിലനിർത്തി.
മനുഷ്യനെ്റ കൈകടത്തലുകളില്ലാത്ത ചൂഷണങ്ങളില്ലാത്ത പ്രകൃതിയും അതിലെ ജീവജാലങ്ങളും പരസ്പരം സ്നേഹിച്ച് കഴിയുന്ന ഇടങ്ങൾ സന്തുലിതമായ ജീവൻ നിലനിർത്തുന്ന പരിസ്ഥിതി എന്ന സങ്കൽപ്പമാണ് . എല്ലാം ജീവികളുടെയും ജീവിതം പരിസ്ഥിതിയുമായി ബന്ധപ്പെട്ട് കിടക്കുന്നു. പരിസ്ഥിതി എല്ലാ ജീവിയുടെയും ജീവിതത്തിൽ പ്രധാന പങ്ക് വഹിക്കുന്നു.
പരിസ്ഥിതിയിൽ കാണുന്ന ജീവനുള്ള എല്ലാ വസ്തുക്കളും ജീവിയ ഘടകങ്ങളിലും ജീവനില്ലാത്തവ അജീവിയ ഘടകങ്ങളിലും ഇതിൽ സസ്യങ്ങളും ജന്തുകളും സൂക്ഷമജീവികളുമടങ്ങുന്ന ജീവിയ ഘടകങ്ങൾ ബയോസിനോസ് എന്നറിയപ്പെടുന്നു. ജൈവമണ്ഡലം ഉണ്ടാകുന്നത് ശിലാമണ്ഡലവും ജലമണ്ഡലവും അന്തരീക്ഷവും ചേർന്നാണ് . ജൈവമണ്ഡലത്തിലെ ജീവനുള്ളവയും ഇല്ലാത്തവയും തമ്മിലുള്ള പരസ്പരബന്ധത്തിലൂടെ പരിസ്ഥിതി രൂപപ്പെടുന്നു. ഒരു ജീവിവർഗം കൂടുകയോ കുറയുകയോ ചെയ്യുന്നത് പരിസ്ഥിതിയ്ക്ക് ഭീഷണിയാണ് . പരിസ്ഥിതി സംരക്ഷണവും നമ്മുടെ ഉത്തരവാദിത്വവും
പരിസ്ഥിതി ഏറെ പ്രതിസന്ധികൾ നേരിടുന്നതിന് പ്രധാന കാരണം മനുഷ്യരുടെ അശാസ്ത്രീയമായ വികസനത്തിനുവേണ്ടിയുള്ള ക്രൂരതകളാണ് . പ്രകൃതിയുടെ നശീകരണം പല തരത്തിലാണ് . പരിസ്ഥിതി മലിനീകരണത്തെക്കുറിച്ച് , ഇന്ന് ലോകം നേരിടുന്ന പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച് നാം മനസ്സിലാക്കേണ്ടതുണ്ട് . നമ്മൾ കാടുകൾ നശിപ്പിച്ചും, ജലസ്രോതസ്സുകൾ മലിനമാക്കിയും, പാടം നികത്തിയും, മണൽ വാരിയും, പ്ലാസ്റ്റിക്ക് ഉൾപ്പെടുന്ന മാലിന്യകൂമ്പാരങ്ങൾ കുന്നുകൂട്ടിയും നമ്മുടെ ചുറ്റുപാടിനെ മലിനമാക്കുകയും ചെയ്യുന്നു. ഇങ്ങനെയെല്ലാം ചെയ്യുമ്പോൾ നമ്മൾ നമ്മുടെ ജീവനെ തന്നെ നശിപ്പിക്കുന്നു. വായു, ജലം, ഭക്ഷണം ഇവയൊന്നും ലഭ്യമാകാതെ ജീവജാലങ്ങൾ നശിക്കുന്ന കാഴ്ചയും നമ്മുടെ മുമ്പിലുണ്ട് . പ്രകൃതിയെ നശിപ്പിക്കുന്നില്ല എന്ന കാഴ്ചപ്പാടിൽ ചെയ്തു കൂട്ടുന്ന മലിനീകരണങ്ങൾ ഇല്ലാതാക്കി ഇത്തരം പ്രശ്നങ്ങൾ മാനവരാശിയുടെ തന്നെ പ്രശ്നമാണ് എന്ന് ആലോചിച്ച് ഒറ്റക്കെട്ടായി പ്രകൃതി എന്ന അമ്മയെ സംരക്ഷിക്കാൻ നാം തയ്യാറാകേണ്ടതുണ്ട് . അടുത്ത തലമുറകൾക്കും ജീവിക്കാനാണെന്ന് എന്നത് ഞങ്ങളെ പോലുള്ള കുട്ടികളെ സ്നേഹിക്കുന്ന ഓരോരുത്തരും ചെയ്യേണ്ടതാണ് . ലോകം നേരിടുന്ന ദുരന്തങ്ങളും കോവിഡ് -19പോലുള്ള മഹാമാരികളും നമ്മുടെ ജീവനെ തന്നെ പ്രതിസന്ധിയിൽ ആക്കുമ്പോൾ ഇതിന്റെ എല്ലാം വ്യാപനത്തിന് പ്പനമ്മൾ തന്നെ കാരണക്കാരാകുന്നു. പ്രകൃതിയേയും മനുഷ്യരേയും സകല ജീവജാലങ്ങളേയും നിലനിർത്തേണ്ട ഉത്തരവാദിത്ത്വം നമുക്കൊന്നായി ഏറ്റെടുക്കാം.

സ്നേഹിത ഫിലിപ്പ്
9.D ഗവ. മോഡൽ ഗേൾസ് എച്ച് എസ് എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം