മാലിന്യം നിറഞ്ഞൊരു ഭൂമി
അതിൽ മാലിന്യം കൊണ്ടൊരു വീട്
വീടിനകത്തും പുറത്തും
ചുറ്റും ചപ്പുചവറു നിറഞ്ഞു
കാക്കകൾ വന്നിടും നേരം
കണ്ടു നിറയെ മാലിന്യം
കണ്ണു നിറഞ്ഞൊരു കാക്കക്കൂട്ടം
പെട്ടന്നവിടം ശുചിയാക്കി
കണ്ടു നിന്നവർ വീട്ടുകാരും
നാണം കൊണ്ടയ്യോ നിൽപ്പൂ
പെട്ടെന്നവർ വന്നു ചുറ്റും
വീടും പരിസരവും ശുചിയാക്കി
ആരോഗ്യം നന്നാവാൻ നമ്മൾ
നമ്മുടെ വീടും പരിസരവും ശുചിയാക്കൂ
ആരോഗ്യം കാത്തു രക്ഷിക്കാം
നമ്മുടാരോഗ്യം കാത്തു രക്ഷിക്കാം