വീട്ടിലിരിക്കാം നമുക്ക് കൂട്ടുകാരേ
വീണ്ടും കൂട്ടുകൂടാനായ് കാത്തിരിക്കാം
ലോകമാം നന്മക്കായ് പ്രതിരോധ
മൊരുക്കും നമ്മുടെ ആരോഗ്യമേഖല
തൂവാല കെട്ടിടാം നമ്മുടെ ഭൂമിയെ
കാത്തിടാൻ കൂടെ നമ്മുടെ ജീവനും
ദൈവമാം ഡോക്ടറും മാലാഖയാം
നഴ്‍സും ജോലിചെയ്യുന്നു രാപകലില്ലാതെ
നന്ദി ചൊല്ലിടാം നിയമപാലകർക്കും
രാജ്യം സേവിക്കും പ്രിയ സന്മനസ്സുകൾക്കും
ഞാനിതാ അർപ്പിക്കുന്നു നിങ്ങൾക്കു
മുന്നിൽ സ്‍നേഹമാം ഒരു നുള്ള്
മുല്ലപ്പൂക്കൾ....................