ഞാൻ ആണല്ലോ കൊറോണ
ഞാൻ ആണല്ലോ താരം
ലോകം മുഴുവൻ പടർന്നല്ലോ
മനുഷ്യരെ കൊല്ലുന്നുണ്ടല്ലോ
ഞാനാകുന്നു ചെറുജീവി
കാണാൻ കഴിയാത്തൊരു ചെറുജീവി
മരുന്ന് ഇല്ലാത്തൊരു കീടാണു
എല്ലായിടവും ലോക്ഡൗൺ ആക്കി
കടകൾ എല്ലാം പൂട്ടിച്ചു
ലോകം മുഴുവൻ കീഴടക്കി
മുന്നേറുന്നൊരു താരം ഞാൻ
എന്നെ തടയാൻ ആയിട്ട്
സാമൂഹിക അകലം പാലിക്കാം
മാസ്‍കുകൾ എല്ലാം ധരിച്ചീടാം
കൈ കാലുകൾ കഴുകീടാം
ശുചിത്വത്തോടെ മുന്നേറാം
ഒരുമയോടെ നേരിട്ടാൽ
എന്നെ തുരത്താൻ കഴിഞ്ഞേക്കും