ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/കൊറോണയെ സ്നേഹിച്ച പെൺകുട്ടി

 കൊറോണയെ സ്നേഹിച്ച പെൺകുട്ടി    


പരീക്ഷ മാറ്റിവെച്ചു എന്നറിഞ്ഞപ്പോൾ തന്നെ ശ്രീക്കുട്ടി അപ്പൂപ്പന്റെ വീട്ടിലെത്തി .നാട്ടിൻപുറത്തെ അപ്പൂപ്പന്റെ വീട് അവൾക്ക് സ്വർഗ്ഗതുല്യമായിരുന്നു .രാവിലെതന്നെ അവൾ അപ്പൂപ്പനൊപ്പം നടക്കാനിറങ്ങും .വഴിനീളെ പലതരം പക്ഷികളും  അവയുടെ കൊഞ്ചലും അവളെ വളരെ ആകർഷിച്ചു .പാടത്തും പറമ്പിലും അവൾ ഓടി ക്കളിച്ചു .കോഴികൂട്ടിനടുത്തു ചെന്ന് കോഴികളോട് കിന്നാരം പറയും .പിന്നെ അവയുടെ മുട്ട പെറുക്കും .കുളത്തിലെ മീനുകൾക്ക് തീറ്റ നൽകും .പിന്നെ താറാ കുഞ്ഞുങ്ങൾക്കൊപ്പംഓടിക്കളിക്കും
പൂവാലി പ്പശുവിന്റെ പാലും നാടൻകോഴിയുടെ മുട്ടയും അവൾ ആസ്വദിച്ചു കഴിച്ചു .മുത്തശ്ശിയുടെ വൈവിധ്യമാർന്ന നാടൻ വിഭവങ്ങൾ അവൾ ആർത്തിയോടെ തിന്നു .ഒരിക്കൽ ഇനി നഗരത്തിലേക്ക് തിരിച്ചുപോകുന്നില്ലെന്നു അപ്പൂപ്പനോട് പറഞ്ഞു .എത്രനാളായി ആഗ്രഹിച്ചതാണ് ഈ അവധിക്കാലം .ഇതിപ്പോൾ കൊറോണമൂലം ഇത്രയും അവധിയും കിട്ടി .ഈ അവധി തീരാതിരുന്നെങ്കിൽ അവളുടെ കുഞ്ഞുമനസ് ആഗ്രഹിച്ചു .കൊറോണ മഹാമാരി പടർന്നു പിടിക്കുന്നതിന്റെ തീവ്രത അറിയാത്ത ആ കുഞ്ഞുമനസ് പിറുപിറുത്തു .'കോറോണേ നിന്നെ ഞാൻ ഒത്തിരിയൊത്തിരി സ്നേഹിക്കുന്നു .'

അർച്ചിതാ അംജിത്
3 D ഗവ. മോഡൽ ഗേൾസ് എച്ച് എസ് എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ