ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/കീടാണുവിന്റെ രഹസ്യം

Schoolwiki സംരംഭത്തിൽ നിന്ന്
 കീടാണുവിന്റെ രഹസ്യം    


ഒരു ദിവസം അനുവും അപ്പുവും മണ്ണിൽ കളിക്കുകയായിരുന്നു. മണ്ണിലുണ്ടായിരുന്ന കീടാണുക്കൾ അനുവിന്റെയും അമ്മുവിന്റെയും കൈകളിൽ കയറിക്കൂടി . അപ്പോഴാണ് അമ്മ അവരെ മധുരപലഹാരം കഴിക്കാൻ വിളിച്ചത്. കൈ കഴുകിയ ശേഷം മാത്രം കഴിച്ചാൽ മതിയെന്ന് അച്ഛൻ പറഞ്ഞു. "അതെന്താ അച്ഛാ അങ്ങനെ പറഞ്ഞത് ? " അപ്പു ചോദിച്ചു.
അച്ഛൻ അമ്മുവിനോടു ചോദിച്ചു, എന്താണ് കാരണമെന്ന് മോൾക്കറിയാമോ ? അമ്മു പറഞ്ഞു, "ഞാൻ പറയാം അച്ഛാ . മസ്സിൽ കളിച്ചതല്ലേ, നമ്മുടെ കൈയിൽ കീടാണുക്കൾ ഉണ്ടാകും. കൈ കഴുകാതെ കഴിച്ചാൽ അവ നമ്മുടെ ഉള്ളിൽ എത്തി അസുഖം വരുത്തും." 
അതെ അതാണ് കാര്യം. അച്ഛൻ പറഞ്ഞു. ഇപ്പോൾ അപ്പുവിനു കാര്യം പിടിക്കിട്ടിയോ ? അമ്മുവും അപ്പുവും നന്നായി സോപ്പിട്ട് കൈ കഴുകി അമ്മ കൊടുത്ത മധുര പലഹാരം കഴിച്ചു തുടങ്ങി. അച്ഛൻ എല്ലാവരോടുമായി പറഞ്ഞു, നാം എപ്പോഴും വൃത്തിയായി ഇരിക്കണം. അതോടൊപ്പം നമ്മുടെ ചുറ്റുപാടും വൃത്തിയാക്കണം. എല്ലാവരുടെയും ആരോഗ്യത്തിന് അതാണ് അത്യാവശ്യം.

അഹല്യ എം കെ
3 C ഗവ. മോഡൽ ഗേൾസ് എച്ച് എസ് എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ