ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/കാത്തിരിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
കാത്തിരിപ്പ്

എല്ലാ വർഷത്തെയും പോലെ അപ്പു ഈ വർഷവും പാടത്തേക്ക് ദേശാടനപക്ഷികൾ വരുന്നതും കാത്തിരിക്കുകയാണ്. അവർ വരുന്ന സമയം ആകുമ്പോൾ എല്ലാ ദിവസവും വൈകുന്നേരം അവൻ പാടത്തു തന്നെയാണ്. പക്ഷികളെ കാണാനും അവയെ കുറെ നേരം നോക്കി അവരെ പറ്റി പഠിക്കാനും എല്ലാം വളരെ ഇഷ്ടമാണ് അപ്പുവിന്. പ്രകൃതിയിലെ കാര്യങ്ങളെ പറ്റി അറിയാൻ അവന് വളരെ കൗതുകം ആണ്. ഈവർഷം ദേശാടനപക്ഷികൾ വരേണ്ട സമയം ആയിട്ടും അവരെ കാണുന്നില്ല. " ഇത്തവണ വൈകിയായിരിക്കും അവർ വരിക", അപ്പു വിചാരിച്ചു. പക്ഷികൾ വന്ന് പോകേണ്ട സമയം കഴിഞ്ഞിട്ടും ഒരൊറ്റ പക്ഷികളെയും കാണുന്നില്ല. അപ്പുവിനു സങ്കടമായി തുടങ്ങി. ഓരോ ദിവസവും വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ അവൻ ദേശാടനപക്ഷികൾ വന്നു കാണും എന്ന പ്രതീക്ഷയിലാണ് പാടത്തേക്ക് പോവുക. എന്നാൽ പാടത്ത് എത്തുമ്പോൾ അവൻറെ പ്രതീക്ഷകൾ എല്ലാം തെറ്റും. ഒരുദിവസം അപ്പുവിന്റെ അച്ഛൻ ചോദിച്ചു, " എന്തു പറ്റി അപ്പു,  ഇത്തവണ നിൻറെ പക്ഷികൾ വന്നില്ലേ?". "ഇല്ല, ചിലപ്പോൾ അവർ ഈ വർഷം താമസിച്ചു വരാൻ തീരുമാനിച്ചിരിക്കും". അച്ഛൻ പറഞ്ഞു, " നമ്മൾ മനുഷ്യർ പ്രകൃതിയെ ദ്രോഹിച്ച് പക്ഷികളെയും മൃഗങ്ങളെയും എല്ലാം കൊന്നൊടുക്കി കൊണ്ടിരിക്കുകയാണ് . അങ്ങനെ ഇതിനെയും നശിപ്പിച്ചു കാണും"., അച്ഛൻ സങ്കടത്തോടെ പറഞ്ഞു. "അപ്പോൾ ഇനി വരില്ലേ?". "ചിലപ്പോൾ വരില്ല". "ഇനിയുള്ള പക്ഷികളെയും മൃഗങ്ങളെയും എല്ലാം സംരക്ഷിക്കേണ്ടത് നമ്മുടെ  കടമയാണ്.  മരങ്ങളും ചെടികളും വച്ചുപിടിപ്പിക്കുകയും മരങ്ങൾ വെട്ടുന്നത്

തടുക്കുകയും പക്ഷികളെയും മൃഗങ്ങളെയും വേട്ടയാടുന്നതിനെ എതിർക്കുകയും മറ്റും ചെയ്യേണ്ടത് നമ്മുടെ കടമയാണ്. എങ്കിൽ മാത്രമേ ബാക്കിയുള്ള പക്ഷികൾക്കും മൃഗങ്ങൾക്കും വംശനാശം സംഭവിക്കാതിരിക്കുകയുള്ളൂ. നമ്മുടെ കാലാവസ്ഥ മാറുന്നതും പ്രകൃതിയെ നാം ഉപദ്രവിക്കുന്നത് കൊണ്ടാണ്. എങ്കിലും അവൻ പക്ഷികളുടെ വരവിനെ നോക്കി എന്നും വൈകിട്ട് അവൻറെ കാത്തിരിപ്പ് തുടർന്നു.



നഭസ് വിജയ്
7 A ഗവ. മോഡൽ ഗേൾസ് എച്ച് എസ് എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ