ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്/2023-24
2022-23 വരെ | 2023-24 | 2024-25 |
സോഷ്യൽ സയൻസ് ക്ലബ്ബ്- യു പി വിഭാഗം
ലോക ജനസംഖ്യാ ദിനം
ജൂലൈ 11 ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് ജനസംഖ്യാദിന ക്വിസ് ഉപന്യാസം. പോസ്റ്റർ രചന എന്നിവ നടത്തുകയുണ്ടായി.
ക്വിറ്റിന്ത്യാ ദിനം
ക്വിറ്റിന്ത്യാ ദിനത്തിൽ സ്വാതന്ത്ര്യ സമര നേതാക്കന്മാരെ അനുസ്മരിച്ചു സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു
ഹിരോഷിമ നാഗസാക്കി ദിനാചരണം
ഓഗസ്റ്റ് 6, 8, 9 തീയതികളിൽ ഹിരോഷിമ നാഗസാക്കി ദിനാചരണത്തോടനുബന്ധിച്ച് സ്പെഷ്യൽ അസംബ്ലി നടത്തി. യുദ്ധവിരുദ്ധ പ്രതിജ്ഞ യുദ്ധവിരുദ്ധ പോസ്റ്റർ സഡാക്കോ കൊക്ക് പാറിച്ചു.. യുദ്ധവിരുദ്ധ പ്രസംഗം എന്നിവ നടത്തി.
യുപി വിഭാഗം സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2023 ആഗസ്റ്റ് 6,9 തീയതികളിൽ ഹിരോഷിമ നാഗസാക്കി ദിനം വിപുലമായ രീതിയിൽ ആചരിക്കുകയുണ്ടായി. അതിനോടനുബന്ധിച്ച് 7/08/2023( തിങ്കൾ) ഹിരോഷിമ നാഗസാക്കി ദിന ക്വിസ് മത്സരം നടത്തുകയുണ്ടായി.8/08/2023 ന് ദേശഭക്തിഗാനവും 9/8/2023ന് ഇതിനോടനുബന്ധിച്ചുള്ള അസംബ്ലിയും നടത്തുകയുണ്ടായി. ഈശ്വര പ്രാർത്ഥനയോടുകൂടി ആരംഭിച്ച അസംബ്ലിയിൽ 7 ഡി യിലെ അനീഷ യുദ്ധവിരുദ്ധ സന്ദേശവും 6B യിലെ ആദിത്യ മുരുകൻ യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലി.6B,6D യിലെയും കുറച്ചു കുട്ടികൾ ചേർന്ന് യുദ്ധവിരുദ്ധ ഗാനം ആലപിച്ചു.7D യിലെ അനീഷ ഹിരോഷിമ നാഗസാക്കി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള പ്രസംഗം അവതരിപ്പിച്ചു.5B യിലെ കുട്ടികൾ യുദ്ധവിരുദ്ധ സന്ദേശം ഉൾകൊള്ളുന്ന ടാബ്ലോ അവതരിച്ചു.അതേതുടർന്ന് 7D,6D,6B ക്ലാസ്സിലെ കുട്ടികൾ സമാധാന സന്ദേശം ഉൾകൊള്ളുന്ന നൃത്തം അവതരിപ്പിച്ചു. തുടർന്ന് പ്രഥമാധ്യാപികയും എസ് ആർ ജി കൺവീനറും കുട്ടികൾക്ക് യുദ്ധത്തിന്റെ ഭീകരതയെക്കുറിച്ചും യുദ്ധം വരുത്തുന്ന നാശത്തെ കുറിച്ചും അവബോധം നൽകുന്നസന്ദേശം നൽകി.കുട്ടികൾതയ്യാറാക്കിയ ഹിരോഷിമ നാഗസാക്കി ദിന പോസ്റ്ററുകൾ പ്രദർശിപ്പിച്ചു.
സ്വാതന്ത്ര്യ ദിനം-ഓഗസ്റ്റ് 15
എസ്.എസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് 15 ഇന്ത്യയുടെ 77 മത് സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് വിവിധതരം പ്രവർത്തനങ്ങളും പരിപാടികളും സ്കൂൾതലത്തിൽ സംഘടിപ്പിക്കുകയുണ്ടായി. യുപി വിഭാഗത്തിൽ സ്വാതന്ത്ര്യ ദിന പതിപ്പ് നിർമ്മാണം ക്വിസ് മത്സരം എന്നീ പ്രവർത്തനങ്ങൾ നടത്തി. ഓഗസ്റ്റ് 15 സ്കൂൾതലത്തിൽ 9 മണിക്ക് പതാക ഉയർത്തൽ ചടങ്ങും തുടർന്ന് HSS, HS,UP, LP തലങ്ങളിൽ നിന്നും വിവിധ പരിപാടികൾ അവതരിപ്പിച്ചു. UP വിഭാഗത്തിലെ കുട്ടികൾ ദേശഭക്തി ഉണർത്തുന്ന സംഘനൃത്തകൾ അവതരിപ്പിച്ചു. പഞ്ചമിയുടെ സ്കൂൾ പ്രവേശനത്തിനായി അയ്യങ്കാളി നടത്തിയ പോരാട്ടത്തെ അനുസ്മരിപ്പിക്കുന്ന നാടകം 6,7 ക്ലാസിലെ കുട്ടികൾ ചേർന്ന് ഭംഗിയായി അവതരിപ്പിച്ചു. എച്ച് എസ് വിഭാഗം സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചു.. സ്വാതന്ത്ര്യസമരക്വിസ് മത്സരം ദേശഭക്തിഗാന മത്സരം.. ഉപന്യാസ മത്സരം എന്നിവ നടത്തി
ശാസ്ത്രോത്സവം
ശാസ്ത്രോത്സവത്തോട് അനുബന്ധിച്ച് നടന്ന സോഷ്യൽ സയൻസ് മേളയിൽ കുട്ടികൾ സാമൂഹ്യശാസ്ത്ര പഠന സഹായികളും. മോഡലുകളും മറ്റ് കളക്ഷനുകളും.. പ്രദർശിപ്പിച്ചു