ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ഫിലിം ക്ലബ്ബ്-17
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സെല്ലുലോയിഡ്
അഭ്രപാളിയിലേക്ക് ചുവടുവയ്ക്കുന്നതിലേക്കായി ശ്രീജ കെ എസ് ടീച്ചറുടെ നേതൃത്വത്തിൽ സെല്ലുലോയിഡ് എന്നപേരിൽ ഫിലിം ക്ലബ് ആരംഭിച്ചു. അപ്പർ പ്രൈമറി ഹൈസ്കൂൾ വിഭാഗങ്ങളിൽ നിന്നും താല്പര്യമുള്ള കുട്ടികളെ അംഗങ്ങളാക്കി.
ഫിലിം ക്ലബ് ലീഡേഴ്ല്
സെക്രട്ടറി : ശൃംഗ ജെ ഗിരി
പ്രസിഡന്റ് : ആദിത്യ പ്രസാദ് എച്ച് എസ്
എക്സിക്യുട്ടീവ് അംഗങ്ങൾ
1. ആദിത്യൻ എസ് എസ്
2. ബെൻസൻ ബാബു ജേക്കബ്
3. പാർവതി എസ് എസ്
4. മുഹമ്മദ് ഇർഫാൻ
5. വൈഷ്ണവി എസ് ആർ
അധ്യാപിക : ശ്രീജ കെ എസ്
ക്യാമ്പ്
ഒക്ടോബർ മാസം 5 മുതൽ 7 വരെ തിരുവനന്തപുരത്ത് വച്ച് ത്രിദിന റസിഡൻഷ്യൽ ക്യാമ്പിൽ കെ എസ് ശ്രീജ ടീച്ചറിനൊപ്പം ഗോപി ചന്ദന, പാർവതി എസ് എസ് എന്നിവർ പങ്കെടുത്തു
ഷോർട്ട് ഫിലിം
സെല്ലുലോയിഡിന്റെ നേതൃത്വത്തിൽ 2018-19 വർഷം ഒരു ഷോർട്ട് ഫിലിം നിർമ്മിക്കുക എന്ന പ്രവർത്തനമാണ് ഞങ്ങൾ ഏറ്റെടുത്തത്. ഈ സംരംഭം ഒക്ടോബർ - നവംബർ മാസങ്ങളിലായി ചെയ്തു.: അരുത് ' എന്ന പേരിൽ സാമൂഹിക പ്രതിബദ്ധത ഉണത്തുന്ന 10 മിനിട്ട് ദൈർഘ്യമുള്ള ഒരു ഷോർട്ട് ഫിലിം വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് അഭിനയിച്ച് പുറത്തിറക്കി.
അരുത് ഇതിൽ ക്ലിക്ക് ചെയ്യുക
ഫിലിം ഷോ
ഈ വർഷം ഫിലിം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒരു ഫിലിം ഷോ സംഘടിപ്പിക്കുകയുണ്ടായി. ആരോഗ്യസംരക്ഷണവുമായി ബന്ധപ്പെട്ട ഒരു ഡോക്യൂമെന്ററിയും തുടർന്ന്'എബി' എന്ന സിനിമയും പ്രദർശിപ്പിച്ചു.കൊതുക് നിർമ്മാർജ്ജനത്തിന്റെ ആവശ്യകതയെക്കുറിച്ച് ഗ്രാഹ്യമായ അറിവ് നേടിയെടുക്കുന്നതിനു സഹായിക്കുന്നതായിരുന്നു ഡോക്യുമെന്ററി. ഒരു പൈലറ്റാകാൻ ആഗ്രഹിച്ച എബി എന്ന ഒരു കുട്ടിയുടെ കഥ പറയുന്ന എബി എന്ന സിനിമ കുട്ടികൾക്ക് ഭാവി ജീവിത സ്വപ്നങ്ങളിലേയ്ക്ക് ചിറകടിച്ചുയരാൻ സഹായിക്കുന്ന ഒന്നായിരുന്നു.