അഭിമാനമാണെനിക്ക്
മല്ലൂസായതിൽ
കരുത്തോടെ കടന്നുവരും
വിപത്തുകൾ പിന്നിട്ട് നാം
അതിജീവന മന്ത്രത്താൽ,
ലോക മാനവ നായി,
ഉദിച്ചുയരും മല്ലൂസ്,
എന്തിലും ഏതിലും
ഒന്നാമൻ മല്ലൂസ് .
നിപയും പ്രളയവും
പേടിച്ചോടിയ നാടിത്.
കൊവിഡെന്ന ഭീകരനെ
ഒറ്റക്കെട്ടായ് പായിക്കും
മല്ലൂസിൻ മണ്ണിത്
സുന്ദരമീ മലനാടിനെ
ജഗത്താകെ, ഉയർത്താൻ
നാട്ടിലൈശ്വര്യം പടർത്താൻ
നന്മയിൻ സൗരഭ്യം പുരട്ടാൻ
നമ്മളൊന്നായി നില്ക്കും
മലനാട്ടിൻ മല്ലൂസ്