ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/ പാലിക്കാം ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
പാലിക്കാം ശുചിത്വം

വ്യക്തി ശുചിത്വം നമ്മുടെ ജീവിതത്തിൽ വളരെയധികം പ്രധാനമാണെന്ന് നാം ഇപ്പോൾ ലോകം കണ്ട ഒരു വലിയ പകർച്ചവ്യാധിയുടെ വ്യാപനം തടയുന്നതിനായുള്ള ലോക്ക് സൗണിൻ്റെ ഭാഗമായി വീടുകളിൽ കഴിയുന്നതിനിടെ മനസിലായി കാണുമല്ലോ. ലോക്ക് ഡൗണിനു ശേഷം ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.

വ്യക്തി ശുചിത്വമാണു വൈസിനെതിരെയുള്ള ഏറ്റവും വലിയ പ്രതിരോധം. അതു ജീവിതത്തിൻ്റെ ഭാഗമാക്കി വേണം മുന്നോട്ടു പോകാൻ.കൃത്യമായ ഇടവേളകളിൽ കൈ കഴുകുക, ഇടയ്ക്കിടെ മുഖത്തു തൊടാതിരിക്കുക, പുറത്തിറങ്ങുമ്പോഴെല്ലാം മാസ്ക് ധരിക്കുക, കൂട്ടം കൂടാനുള്ള സാഹചര്യങ്ങൾ കുറയ്ക്കുക ഇവയെല്ലാം നമ്മുടെ ശീലങ്ങളായി മാറണം. പുറത്തിറങ്ങുമ്പോൾ കൃത്യമായ മുൻകരുതലുകളെടുക്കണം. അകലം പാലിക്കൽ, കൈകഴുകൽ, സാനിറ്റൈസറിൻ്റെ ഉപയോഗം എന്നിവ ജീവിത ശൈലിയാക്കണം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മാസ്ക് ഉപയോഗിച്ചോ തുവാല കൊണ്ടോ മുഖം മറയ്ക്കുക. മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാനും രോഗാണുക്കളെ തടയുവാനും തുവാല ഉപകരിക്കും. രോഗബാധിതരിൽ നിന്നു ഒരു മീറ്റർ എങ്കിലും സാമൂഹിക അകലം പാലിക്കുക.വ്യക്തികൾ സ്വയമായി പാലിക്കേണ്ടതായുള്ള ആരോഗ്യ ശീലങ്ങളാണ് ഇവ.അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികൾ ഒഴിവാക്കുവാൻ കഴിയും. ലോക്ക് ഡൗൺ കാലം കഴിയുമ്പോൾ നമുക്ക് ആരോഗ്യകാര്യങ്ങ ളിൽ പുതിയ നല്ല ശീലങ്ങൾ ഉണ്ടാക്കിയെടുക്കാം. ഒപ്പം നമ്മുടെയും പ്രകൃതിയുടെയും നല്ല ആരോഗ്യത്തിനായി പരിശ്രമിക്കാം.

ആർഷ .എം.എസ്
8 ഡി ഗവൺമെൻറ് മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം