ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/ ജീവിക്കാം... പരിസ്‌ഥിതിയെ നോവിക്കാതെ.!

Schoolwiki സംരംഭത്തിൽ നിന്ന്
ജീവിക്കാം... പരിസ്‌ഥിതിയെ നോവിക്കാതെ.!

ആഗോളതാപനം, മലിനീകരണം, കാലാവസ്ഥാ വ്യതിയാനം മുതലായവകാരണം പരിസ്ഥിതി തകർന്നുകൊണ്ടിരിക്കുകയാണ്. നമ്മൾ പരിസ്ഥിതിയെ സംരക്ഷിക്കുമ്പോൾ നാം നമ്മുടെ ജീവനെ കൂടിയാണ് സംരക്ഷിക്കുന്നത്. മനുഷ്യന്റെ ആരോഗ്യകരമായ ജീവിതത്തിന് പരിസ്ഥിതിക്ക് വലിയ പങ്ക് തന്നെയുണ്ട് ഉണ്ട്. കാരണം പ്രകൃതിയെ ആശ്രയിച്ചാണ് മനുഷ്യൻറെ ജീവിതം മുന്നോട്ടു പോകുന്നത്. ഇന്ന് പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ ആണ് മനുഷ്യൻ പല പ്രവർത്തികളും ചെയ്യുന്നത് .അത് ലോകത്തിന്റെ നാശത്തിനു തന്നെ കാരണമായേക്കാം. മനുഷ്യന്റെ അനാവശ്യ കടന്നുകയറ്റങ്ങൾ പ്രകൃതിയെ നശിപ്പിച്ചു കൊണ്ടിരിക്കുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങളും ഫാക്ടറികളിലും വാഹനങ്ങളിൽ നിന്നും ഉള്ള വിഷപ്പുകയും പരിസ്ഥിതിയെ മലിനമാക്കിക്കൊണ്ടിരിക്കുന്നു. സ്വന്തം സ്വാർത്ഥ താല്പര്യങ്ങൾക്കായി മനുഷ്യൻ കാടുകൾ വൻ തോതിൽ വെട്ടിനശിപ്പിക്കുന്നു. ഏറി വരുന്ന മലിനീകരണ തോത് മനുഷ്യനിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ലോകം ഇന്ന് അങ്ങനെയൊരു വൻ പ്രശ്നത്തിൽ അകപ്പെട്ടിരിക്കുകയാണ്. കോവി ഡ് - 19 എന്ന രോഗം കാരണം പതിനായിരക്കണക്കിന് ജീവൻ ഇതിനോടകം നഷ്ടപ്പെട്ടു കഴിഞ്ഞു. അതിവേഗം വ്യാപിക്കുന്ന ഈ രോഗത്തിന് മരുന്നു കണ്ടുപിടിക്കാൻ മനുഷ്യന് കഴിഞ്ഞിട്ടില്ല. അതിനാൽ' സാമൂഹ്യ അകലം' പാലിക്കുന്നതിനു മാത്രമെ കഴിയുന്നുള്ളൂ. പക്ഷേ ഇതിലൂടെ പ്രകൃതി കുറെയൊക്കെ ശുദ്ധമാക്കപ്പെട്ടിട്ടുണ്ട്.

പണ്ടുകാലത്ത് പ്രകൃതി ദുരന്തങ്ങൾ കുറവായിരുന്നു. കാരണം മനുഷ്യൻ എല്ലാ മേഖലകളിലും പ്രകൃതിയോട് ഇണങ്ങി ജീവിച്ചിരുന്നു. വയലുകൾ നികത്തി വമ്പൻ കെട്ടിടങ്ങൾ വയ്ക്കുകയും കായലുകൾ നികത്തുകയും ചെയ്തതോടെ വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്കും സംഭരണവും ഇല്ലാതാവുകയും അത് പ്രളയത്തിന് കാരണമാകുകയും ചെയ്തു. വനനശീകരണം മണ്ണിടിച്ചിലിന് കാരണമായി. തുടർച്ചയായുള്ള പ്രകൃതി ദുരന്തങ്ങൾ മനുഷ്യന്റെ നശീകരണ പ്രവർത്തനങ്ങൾക്കുള്ള തിരിച്ചടിയാണ് !

ഭൂമി മനുഷ്യന്റെ സ്വന്തമല്ല, മറിച്ച് ഭൂമിയുടെ സ്വന്തമാണ് മനുഷ്യൻ !. ഭൂമി നമ്മുടെ അമ്മയാണ്. അമ്മയെ വേദനിപ്പിക്കാതിരിക്കുക. പഴയ കാലത്തേക്ക് ഒരു തിരിച്ചു പോക്ക് സാധിക്കണമെന്നില്ല ! പക്ഷേ നാം വിചാരിച്ചാൽ പ്രകൃതിയോട് ഇണങ്ങി ജീവിക്കാൻ കഴിയും. പരിസ്ഥിതി സംരക്ഷണം ആദ്യം നമ്മിൽ നിന്ന്..... വീടുകളിൽ നിന്ന്.....പിന്നെ സമൂഹത്തിലേക്ക് ...... അങ്ങനെ ലോകം മുഴുവൻ പടരട്ടെ.....! അതിന് നമുക്ക് കഴിയട്ടെ! പരിസ്ഥിതി സംരക്ഷണം ഓരോ പൗരന്റെയും കടമയാണ്. ഇല്ലെങ്കിൽ മനുഷ്യവംശം തന്നെ ഇല്ലാതായേക്കാം . നമുക്കായി....... നല്ലൊരു നാളേയ്ക്കായി പരിസ്ഥിതി സംരക്ഷിക്കാം.....!

സനുഷ. എസ്.
7 സി ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം