ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/വീട് എന്ന സ്വർഗം

Schoolwiki സംരംഭത്തിൽ നിന്ന്
വീട് എന്ന സ്വർഗം

ഇത്തവണത്തെ അവധികാലം കഴിഞ്ഞുപോയ വർഷങ്ങളെ പോലെ ആയിരുന്നില്ല. ലോകം കൊറോണ എന്ന മഹാമാരിയിൽ അകപെട്ടുകൊണ്ടിരിക്കുകയാണ്. അത് കൊണ്ടുതന്നെ ഇരുപത്തിയൊന്നു ദിവസത്തേക്ക് ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. വീട്ടിൽ നിന്നാരും പുറത്തിറങ്ങരുത്. അവശ്യസാധനങ്ങൾ വാങ്ങാൻ വേണ്ടി മാത്രം ഒരാൾ പുറത്തിറങ്ങിയാൽ മതി എന്നായിരുന്നു പ്രധാനമന്ത്രിയുടെ തീരുമാനം.സ്കൂൾ അടച്ചതിൽ പിന്നെ പുറത്തേ കാഴ്ചകൾ ശരിക്കും കണ്ടാസ്വധികാൻ കഴിഞ്ഞിട്ടില്ല. സാധാരണ അവധികാലത്ത് വീട് നിറച്ചും ആളുകളായിരിക്കും. മുതിർന്നവരും കുട്ടികളും കൊണ്ടു നിറയുന്ന സന്തോഷകരമായ ഒരു അന്തരീക്ഷമായി മാറും വീട്. ഈ വർഷം എന്റെ വീട്ടിൽ ആരുമില്ല. എന്നാലും വിഷമം തോന്നുന്നില്ല. അവധികാലത്ത് എല്ലാരുമൊപ്പം പുറത്തുപോകുകയും കളിക്കുകയും ഒക്കെ ചെയ്യുമായിരുന്നു. കഴിഞ്ഞ അവധിക്ക് ഞാൻ ബന്ധുകൾകൊപ്പം ഒരു ദൂരെ യാത്ര പോയിരുന്നു. ഈ വർഷവും അതുപോലെ യാത്ര പോകാമെന്നു പറഞ്ഞതാണ്. ആദ്യ മൊക്കെ വീട്ടിലിരിക്കാൻ ഒട്ടും ഇഷ്ടമില്ലായിരിന്നു. ലോകം മുഴുവൻ തകർത്തുകൊണ്ടിരി ക്കുന്ന കൊറോണ എന്ന ദുരന്തതെക്കുറിചോർക്കുമ്പോൾ വീട്ടിൽ ഇരിക്കേണ്ടി വരുന്നതിൽ വിഷമം വരുന്നില്ല. നമ്മുടെ ലോകം ഉയർത്തെഴുനേൽകാൻ വേണ്ടിയാണല്ലോ എന്നോർക്കുമ്പോൾ ആശ്വാസം തോന്നും. എന്നാലും വീട്ടിൽ വെറുതെ ഇരുന്ന് ടീവിയിലും മൊബൈലിലും ഒതുങ്ങി കൂടാൻ ഞാൻ തയ്യാറാകുനില്ല. ഞാൻ എന്നെ കൊണ്ടു കഴിയുന്നതു പോലെ വീട്ടിലുള്ള ഉപയോഗശൂന്യ വസ്തുക്കൾ കൊണ്ട് ഉപയോഗ വസ്തുക്കൾ ഉണ്ടാകാൻ ശ്രമിക്കുനുണ്ട്. പിന്നെ പേപ്പർ, കുപ്പി ഇതൊക്കെകൊണ്ടു ക്രാഫ്റ്റ് എന്നിവയൊക്കെ ചെയ്യുന്നുണ്ട്. വീടിന്റെ പുറകു വശതായി ചെറിയൊരു അടുക്കള തോട്ടവുമുണ്ട്‌. അതിനെ പരിപാലിക്കുന്നതാണ് ഇപ്പോഴത്തെ എന്റെ ജോലി. കൂടാതെ അമ്മയെ സഹായിക്കുയും പുതിയ കാര്യങ്ങൾ അമ്മയിൽ നിന്ന് പഠിക്കുകയും ചെയുന്നു. ഇത്തവണത്തെ അവധികാലം ഞാൻ അമ്മയുടെയും അച്ഛന്റെയും കൂടി ചിലവഴിക്കുന്നു. അച്ഛനും അമ്മയും വീടും തന്നെ ആയിരിക്കും നമ്മുടെ ഏറ്റവും വലിയ സ്വർഗം.

അനുഭവക്കുറിപ്പ്

വിസ്മയ
8 എ ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ