ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/പ്രകൃതി എന്ന പാഠപുസ്തകം

പ്രകൃതി എന്ന പാഠപുസ്തകം

'പ്രകൃതി ഒരു പാഠശാലയാണ് '. നാം ഒരുപാട് തവണ കേട്ട ഈ വാക്യം ഏറ്റവും അർഥവത്തായ സമയം ഇതാണ്. ഞാനാണ് ലോകം, ഞാനില്ലെങ്കിൽ ലോകം നിശ്ചലമാകും എന്നു ചിന്തിച്ച മനുഷ്യനെ ഒരു നിമിഷം കൊണ്ട് നിശ്ചലമാക്കാൻ ഒരു കുഞ്ഞു വൈറസിന് സാധിച്ചു. എന്തു വേഗതയായിരുന്നു ഈ ലോകത്തിന്. ഒരു നിമിഷം പോലും പാഴാക്കാതെ പരക്കം പായുന്ന മനുഷ്യർ . ബഹിരാകാശത്തിന് അപ്പുറം പരതിയ ശാസ്ത്രകണ്ണുകൾക്ക് പോലും പിടികൊടുക്കാതെ വന്ന കെറോണ എന്ന വൈറസ് മനുഷ്യർക്ക് ശാപമാണോ? അതോ പ്രകൃതിക്ക് വരദാനമോ?

മനുഷ്യജീവിതത്തെ വീടുകളിൽ പൂട്ടിയിട്ട് പ്രകൃതിശുദ്ധമാവുകയാണ്. മണ്ണും ജലവും വായുവും ഒരു പുതിയ ജിവിതത്തിലേക്കെന്ന പോലെ സന്തോഷത്തിലാണ്. പണവും സമ്പന്നതയും ഒന്നിനും ഒരു പ്രതിവിധി അല്ലെന്ന് നമ്മെ പഠിപ്പിച്ച കാലം.ഇനിയെങ്കിലും മനുഷ്യ നീ പഠിക്കുമോ പാഠങ്ങൾ? പ്രകൃതിയെ ദ്രോഹിക്കാതെ, മറ്റു ജീവജാലങ്ങളെ ഉപദ്രവിക്കാതെ നമുക്ക് ജീവിക്കാൻ കഴിയും എന്ന് പഠിപ്പിച്ച ഈ ലോക്ഡൗൺ കാലത്തിൻ്റെ പാഠങ്ങൾ ഉൾക്കൊണ്ട് നമുക്ക് മുന്നോട്ടുള്ള ജീവിതം നയിക്കാം. അതാവും നല്ലത്.

ഹരീഷ് .വി .ജെ
+2സയൻസ് ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം