ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/പരിസരമലിനീകരണം - ആത്മഹത്യാപരം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസരമലിനീകരണം - ആത്മഹത്യാപരം

വ്യവസായവും വികസനവും സ്വാർത്ഥത നിറഞ്ഞ ആസൂത്രണങ്ങളിലെ കുഴപ്പങ്ങളും കൊണ്ട് നമ്മുടെ പരിസരം മലിനമായിക്കൊണ്ടിരിക്കുകയാണ്. ഭൂമിയും ആകാശവും സമുദ്രവും എല്ലാം മനുഷ്യൻ മലിനമാക്കിയിട്ടുണ്ട്.

അന്തരീക്ഷ മലിനീകരണം പരിസര മലിനീകരണത്തിന്റെ ഏറ്റവും നല്ല തെളിവാണ്. ഫാക്ടറികളും വാഹനങ്ങളും തുപ്പുന്ന വിഷപ്പുക അന്തരീക്ഷത്തെ സദാ മലിനമാക്കിക്കൊണ്ടിരിക്കുന്നു. ഇതിന്റെ ഫലമായി അന്തരീക്ഷത്തിലെ ചൂട് വർദ്ധിക്കുന്നു. ക്രമേണ ഇത് മഴയെ വിപരീതമായി സ്വാധീനിക്കും. അതുപോലെ തന്നെ നമ്മുടെ എയർ കണ്ടീഷ്ണറുകളും റഫ്രിജറേറ്ററുകളും ഉല്പാദിപ്പിക്കുന്ന 'ക്ലോറോബ്ലൂറോകാർബൺ' എന്ന രാസവസ്തു , അപകടകരമായ അൾട്രാവയലറ്റ് വികിരണങ്ങളിൽ നിന്ന് നമ്മെ രക്ഷിക്കുന്ന കവചമായ ഓസോൺ പടലത്തിൽ സുഷിരങ്ങൾ സൃഷ്ടിക്കുന്നുണ്ട്.

ജീവൻ നിലനിർത്തുന്നതിന് വായു എന്നപോലെ ആവശ്യമാണ് വെള്ളവും. വ്യവസായ ശാലകളിൽ നിന്നും പുറത്തുവിടുന്ന മാലിന്യങ്ങൾ നദികളേയും സമുദ്രത്തെയും വിഷമയമാക്കുന്നു. ജല മലിനീകരണത്തിന്റെ തെളിവുകൾ ആയി ഗംഗയും യമുനയും ചാലിയാറും പെരിയാറും മാറിക്കഴിഞ്ഞു. വെള്ളം കെട്ടിനിൽക്കുന്ന പ്രദേശങ്ങൾ നികത്തുന്നത്തും, രാസവളങ്ങൾ പ്രയോഗിക്കുന്നതും എല്ലാം ഭൂമിയുടെ ജല സംഭരണ ശേഷിയെയും സാരമായി നശിപ്പിച്ചിട്ടുണ്ട്.

വനനശീകരണം സൃഷ്ടിക്കുന്ന മണ്ണൊലിപ്പ് കൃഷിയെ സാരമായി ബാധിക്കുന്നു. ആൾഡസ്ഹാക്സ് ലി പറഞ്ഞത് പോലെ "ആറ്റം ബോംബ് ഒരു നാഗരികതയെ നശിപ്പിക്കും: എന്നാൽ മണ്ണൊലിപ്പ് അ നാഗരികതയുടെ മാതൃത്വത്തെ ആണ് നശിപ്പിക്കുക". അമിതമായ വനനശീകരണം പരിസ്ഥിതിയുടെ സംതൂലനാവസ്ഥയെയും തകർക്കുന്നു.

മലിനീകരണം ലഘൂകരിക്കാൻ ഉള്ള നിരവധി സംവിധാനങ്ങൾ ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട് എങ്കിലും അവയെല്ലാം പൂർണ്ണമായും ഫലപ്രദമാണ് എന്ന് കരുതുക വയ്യ. പരിസര മലിനീകരണം തടയുന്നതിന് നിരവധി നിയമങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.

ജൂൺ 5, നാം ലോകപരിസ്ഥിതി ദിനമായി ആചരിക്കുന്നുണ്ട്. പരിസ്ഥിതി മലിനീകരണത്തിന് എതിരെ ഒട്ടേറെ സംഘടനകളും സാഹിത്യരടക്കം പല പ്രമുഖ വ്യക്തികളും നിരന്തരമായ പ്രവർത്തനത്തിലൂടെ വലിയൊരു അവബോധം സൃഷ്ടിച്ചിട്ടുമുണ്ട്. ഇങ്ങനെ പരിസ്ഥതി സംരക്ഷണത്തിനായി ഉയർന്നു വന്നിരിക്കുന്ന പുതിയ സംരംഭങ്ങളോട് സഹകരിച്ചുകൊണ്ട് നമുക്ക് നമ്മുടെ സുസ്തിയിലേയ്ക്ക് ഉയരേണ്ടിയിരിക്കുന്നു.

കാർത്തിക് എസ് എസ്
7 ബി ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം