ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/തീയിൽ കുരുത്ത കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
തീയിൽ കുരുത്ത കേരളം

തീയിൽ കുരുത്ത കേരളമാണ് എന്റെ നാട്
ഈ നാട്ടിൽ ജനിച്ചതിൽ
അഭിമാനം തോന്നുന്നു
ജന ജീവിതത്തെ ദുരിതത്തിലാക്കിയ
കൊറോണയെ
നിൻ മുൻമ്പിൽ പതറില്ല
ഒരുമയിലൂടെ പ്രളയത്തെ
അതിജീവിച്ച കേരളം
അതീവ ജാഗ്രതയോടെ നിപ്പയെ അതിജീവിച്ച കേരളം
ജനതകർഫ്യൂവിലൂടെ
കൊറോണയെ അതിജീവിച്ചു കൊണ്ടിരിക്കുന്ന കേരളം
തീയിൽ കുരുത്ത കേരളം എന്ന് ഞാൻ എന്റെ നാടിനെ അഭിന്ദിക്കുന്നു
ഈ നാട്ടിൽ ജനിച്ചതിൽ
അഭിമാനം തോന്നുന്നു
നിങ്ങൾ ഒറ്റയ്ക്കല്ല നൂറ്റിമുപ്പതുകോടി
ജനങ്ങളും നിങ്ങളോടു കൂടെ-
ദീപം തെളിയിച്ച് അന്ധകാരത്തെ അകറ്റി
കരുത്തോടെ ജീവിക്കാനാഹ്വാനം ചെയ്ത നേതാവേ അങ്ങയെ നമിക്കുന്നു
ജനത്തിൻ നൊമ്പരമറിഞ്ഞ് പതറാതെ നമ്മെ നയിക്കുന്ന മുഖ്യ നേതാവേ അങ്ങയെ നമിക്കുന്നു ഞങ്ങൾ
ജീവന് എന്തിനെക്കാളും വിലനൽകുന്ന ടീച്ചറമ്മ
കുരുന്ന ഹൃദയത്തിൻ നൊമ്പരമറിഞ്ഞ ടീച്ചറമ്മേ നമിക്കുന്നു ഞങ്ങൾ
മൃത്യു ഭയമില്ലാതെ പോരാടുന്ന ആതുരാലയ സേവകരെ നമിക്കുന്നു ഞങ്ങൾ
ക്രമസമാധാനപാലകരെ നിങ്ങൾ തൻ സേവനങ്ങൾക്കു നന്ദി
സത്യവാർത്ത ജനത്തിൻ നടുവിൽ എത്തിച്ചു നൽകുന്ന മാധ്യമക്കാരെ
നമിക്കുന്നു ഞങ്ങൾ
കൊറോണയെ തുരത്താൻ സഹായഹസ്തവുമായി എത്തിയ എല്ലാ-
സന്മനസ്സിനുടയവർക്കും
നന്ദി
വിശപ്പിൻ വിളിയറിഞ്ഞ്
അന്നം പങ്കിട്ടു നൽകുന്ന മഹാമനസ്കരെ നിങ്ങളെ നമിക്കുന്നു ഞങ്ങൾ
തോൽക്കില്ല,തോൽക്കില്ല
നിൻ മുമ്പിൽ ഞങ്ങൾ
ദുരന്തങ്ങളിലുടെ കണ്ടു
ഞങ്ങൾ കരുത്തിൻ കേരളത്തെ
മമ കേരളമേ ജയിക്ക
നമിക്കുന്നു ഞങ്ങൾ

ഏയ്‍‍ഞ്ചൽപോൾ
8 ഡി ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത