ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/ജാഗ്രതയും കരുതലും

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രതയും കരുതലും

ജാഗ്രത എന്ന വാക്ക് ലോകത്തിന്റെ മുന്നിലുള്ള ഏറ്റവും കരുത്താർന്ന അതിജീവന മന്ത്രമായി മാറിക്കഴിഞ്ഞു. സർവ്വ ശേഷി ഉപയോഗിച്ച് പോരാടുമ്പോഴും വലിയസർവ്വ ശേഷി ഉപയോഗിച്ച് പോരാടുമ്പോഴും വലിയ ലോക രാജ്യങ്ങൾക്ക് തന്നെ കോവിഡ് ഒട്ടേറെ ജീവ നഷ്ടങ്ങൾ വരുത്തി വെക്കുമ്പോൾ സാമൂഹിക കത്തിലൂടെ മാത്രമാണ് ആരോഗ്യരക്ഷാ എന്ന പാഠം നാം മനസ്സിലാക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ രോഗം സ്ഥിരീകരിച്ചവരിൽ സമ്പർക്കത്തിലൂടെ പകർന്നവരും ഉണ്ടെന്ന നടുക്കം ഉണ്ടാക്കുന്ന തിരിച്ചറിവ് തന്നെയാണ് ഇതിനു കാരണം. അതേ സമയം കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞ വൃദ്ധദമ്പതികൾ അടക്കം പലരും ഇതിനകം രോഗമുക്ത ആയത് കേരളത്തിന് ആത്മ ധൈര്യവും പ്രത്യാശയും പകരുന്ന ഒന്നാണ്. വിദേശത്തുനിന്ന് വന്നവരോ അവരുമായി സംവാദത്തിൽ വിദേശത്തുനിന്ന് വന്നവരോ അവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ട വരോ അല്ലാത്തവർക്ക് പോലും രോഗം സ്ഥിരീകരിക്കുന്നത് ജാഗ്രതയുടെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കാനായി നമുക്കുള്ള ചൂണ്ടുപലക തന്നെയാണ്. കേരളത്തിൽ രണ്ടാമത് മരിച്ച വ്യക്തിക്ക് രോഗബാധ ഉണ്ടായതിനു കാരണം ആശങ്കപ്പെടേണ്ട താണ്. രോഗം എവിടെനിന്നാണ് പകർന്നുവെന്ന് അറിയാതെ പോകുന്ന കോവിഡ് ബാധയുടെ ഏറ്റവും കടുത്ത ഘട്ടങ്ങളിൽ ഒന്നായിരിക്കെ പ്രത്യേകിച്ച് അതേസമയം രാജ്യത്ത് സാമൂഹ്യ വ്യാപനം ഇനിയും തുടങ്ങിയിട്ടില്ലെന്ന് വിദഗ്ധർ ഉറപ്പിച്ചുപറയുന്നു. വൈറസ് പടരാതിരിക്കാൻ നടപ്പാക്കിയ സുരക്ഷാ നടപടികളെക്കുറിച്ച് നാം ബോധവാന്മാരാകേണ്ടതും അതിനെ പാലിച്ച് മുന്നോട്ടു പോകേണ്ടതുമുണ്ട്. സാമൂഹിക അകലവും വ്യക്തിശുചിത്വം പാലിച്ച് ആത്മവിശ്വാസത്തിന് കൈപിടിച്ച് ജാഗ്രത പുലർത്തി കൊറോണ ക്കെതിരെ നമുക്ക് പോരാടാം...

നിത്യ. ബി
8 ഇ ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം