ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/ചില രോഗ പ്രതിരോധ ചിന്തകൾ

Schoolwiki സംരംഭത്തിൽ നിന്ന്
ചില രോഗ പ്രതിരോധ ചിന്തകൾ

1850 വർഷത്തിന്റെ പഴക്കമുണ്ട് മഹാമാരികളുടെ ചരിത്രത്തിന് . AD 165-ൽ റോമാ സാമ്രാജ്യത്തിന്റെ കാലത്ത് പടർന്ന അന്റോണിയൻ പ്ലേഗിൽ തുടങ്ങുന്നു രോഗപ്രതിരോധ ചരിത്രം . അതിപ്പോൾ COVID-19- ൽ എത്തി നിൽക്കുന്നു. ലോകം ഇതുവരെ കണ്ട പലതരം മഹാമാരികളുടെയും പ്രതിരോധമരുന്നുകൾ പെട്ടെന്നൊരു ദിവസം കണ്ടെത്തിയവയല്ല. അന്ധവിശ്വാസത്തിൽ കെട്ടു പിണഞ്ഞു കിടന്ന സമൂഹത്തിൽ നിന്ന് പരീക്ഷണ വഴിയിൽ ഗവേഷകർ നേരിടേണ്ടി വന്നത് രോഗത്തെക്കാൾ വലിയ പ്രതിസന്ധികളായിരുന്നു ! BC 16-)o നൂറ്റാണ്ടു മുതൽ മനുഷ്യരിൽ പിടിപെട്ട വസൂരിയെ പിടിച്ചു കെട്ടാൻ രോഗപ്രതിരോധ ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെട്ട എഡ്വേർഡ് ജന്നർക്ക് 1796 - ലാണ് പ്രതിരോധ മരുന്ന് വികസിപ്പിച്ചെടുക്കാനായത്.1979-ലാണ് വസൂരിയെ പ്രതിരോധ മരുന്നിലൂടെ ലോകത്തു നിന്നും തുടച്ചുനീക്കാനായത്. ലോകത്തിന്റെ നാനാഭാഗത്തും ഒരു കാലത്ത് പടർന്നു പിടിച്ച കോളറയ്ക്ക് മരുന്നു കണ്ടെത്തിയത്1885-ൽ ആയിരുന്നു. പോളിയോ വൈറസ് പരത്തുന്ന പോളിയോ രോഗം പുരാതന കാലം മുതൽ ഭൂമുഖത്തുണ്ട്. ഈജിപ്‌ഷ്യൻ ചിത്രകലയിൽ നിന്നും ഇതിന്റെ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. പക്ഷേ നൂറ്റാണ്ടുകൾക്കിപ്പുറം1956-ലാണ് ഇതിനുള്ള പ്രതിരോധ മരുന്ന് കണ്ടുപിടിച്ചത്. പോളിയോയ്ക്കുള്ള തുള്ളി മരുന്ന് ഉപയോഗിച്ചു തുടങ്ങിയത് 1961 - ലാണ്. ഇപ്പോൾ പതിനായിരങ്ങളുടെ മരണത്തിന് കാരണമായ COVID-19 എന്ന മഹാമാരിക്കുള്ള പ്രതിരോധ മരുന്ന് കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണ് ഗവേഷകരും ശാസ്ത്രജ്ഞരും . മരുന്നു കണ്ടെത്തുന്നതുവരെ നമുക്ക് സ്വയം പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിക്കുകയേ നിവർത്തിയുള്ളൂ. സാമൂഹ്യ അകലം പാലിച്ചും ശുചിത്വ മാർഗ്ഗങ്ങൾ സ്വീകരിച്ചും തത്കാലം നമുക്ക് COVID-19-നെ പ്രതിരോധിക്കാം....!

കൃഷ്ണേന്ദു യു എം
7 സി ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ