ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/കൂട് നഷ്ടപ്പെട്ട കുരുവി

Schoolwiki സംരംഭത്തിൽ നിന്ന്
കൂട് നഷ്ടപ്പെട്ട കുരുവി

അമ്മക്കുരുവിയും കുഞ്ഞുങ്ങളും താമസിച്ചി രുന്നത് റോഡിനരികിലുള്ള മരത്തിന്റെ മുകളിലായി രുന്നു. കുറച്ചു ദിവസമായി പല ആളുകളും വന്ന് ആ മരത്തിന് ചുറ്റും നോക്കു ന്നുണ്ടായിരുന്നു. ആളു കൾ വന്ന് നോക്കുമ്പോഴെ ല്ലാം അമ്മക്കുരുവിയുടെ നെഞ്ച് പടപടാ ന്ന് ഇ ടി ക്കും .കാരണം കുറച്ച് നാളുകൾക്ക് മുൻപ് റോഡിന്റെ അപ്പുറത്തെ വശത്തെ മരവും ഇങ്ങനെ തന്നെയാണ് നോക്കിയിരു ന്നത് .രണ്ടു മൂന്ന് ദിവസ ങ്ങൾക്ക് ശേഷം അതിനെ അവർ മുറിച്ച് കളഞ്ഞു. ആ മരത്തിൽ കൂട് വയ് ക്കാതിരുന്നത് നന്നായി എന്ന് അവൾ വിചാരിച്ചി രിക്കുമ്പോഴാണ് ഇങ്ങനെ സംഭവിച്ചത്.കുറേ നേരം തന്റെ കുഞ്ഞുങ്ങളേയും നോക്കി അവൾ കൂട്ടിൽ തന്നെ ഇരുന്നു. കുഞ്ഞു ങ്ങൾ വിശന്ന് കരഞ്ഞ് തു ട ങ്ങി യപ്പോൾ അവൾ തീറ്റയും തേടി ഇറങ്ങി.തീറ്റ യും കൊണ്ട് തിരികെ വന്ന അവൾ ദൂരത്തു നിന്നേ സങ്കടം നിറയ്ക്കുന്ന ആ കാഴ്ച കണ്ടു .തന്റെ കൂടി രുന്ന മരം കാണാനില്ല. വേഗം പറന്ന് അവൾ അവിടെയെത്തി.തന്റെ കൂട് കാണാൻ കഴിയാതെ തന്റെ കുഞ്ഞുങ്ങളെ കാണാൻ കഴിയാതെ അവ ൾ സങ്കടത്തോടെ കരഞ്ഞ് നടന്നു അവളുടെ സങ്കടം കാണാൻ ആരും ഉണ്ടായി ല്ല. ഓർക്കേണ്ടത്: മരങ്ങൾ മറ്റ് ജീവജാലങ്ങൾക്കും കൂടിയുള്ളതാണ്.

അനുഭവക്കുറിപ്പ്

ആൻവിൻ എസ് പോൾ
3 എ ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ