ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/അത്ഭുത കാഴ്ചകൾ നിറഞ്ഞ ലോക്ഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
അത്ഭുത കാഴ്ചകൾ നിറഞ്ഞ ലോക്ഡൗൺ

ലോക ജനതകളെ ഭീതിയിലാഴ്ത്തിയ ഒന്നാണ് കൊറോണ അഥവാ കോവിഡ് 19. ജാതി-മത- രാഷ്ട്രീയ ഭേദമെന്യേ ജനങ്ങൾ ഒറ്റക്കെട്ടായി ഈ മഹാമാരിക്കെതിരായി പോരാടുകയാണ്. കൊറോണ എന്ന ലാറ്റിൻ വാക്കിന്റെ അർഥം കിരീടം എന്നതാണ്. കൊറോണ എന്ന വൈറസിന് ലോക ആരോഗ്യ സംഘടന നൽകിയ പേരാണ് കോവിഡ് 19. ഇത്തരം സാഹചര്യങ്ങളിലാണ് മനുഷ്യർ തമ്മിലുള്ള ഐക്യം നമുക്ക് മനസ്സിലാകുന്നത്. 2018-2019 വർഷങ്ങളിൽ നടന്ന പ്രളയവും അതുപോലെ ഒന്നാണ്. കൊറോണ വൈറസിനെ മറ്റൊരു ലോകമഹാ യുദ്ധമായാണ് കരുതുന്നത്.

ചൈനയിലെ വുഹാനിലാണ് ആദ്യ കോവിഡ് കേസ് റിപ്പോർട്ട്‌ ചെയ്യുന്നത്. എന്നാൽ ഇന്ത്യയിൽ ആദ്യ കോവിഡ് കേസ് റിപ്പോർട്ട്‌ ചെയ്തത് തെക്കേ അറ്റത്തുള്ള കേരളത്തിലാണ്. ചൈനയിലെ വുഹാനിൽ ഉപരിപഠനത്തിനു പോയ തൃശൂർകാരിക്കായിരുന്നു കോവിഡ് . അവർക്ക് ഭേദമായെങ്കിലും പിന്നെ ഇന്ത്യയിലെ പല സ്ഥലങ്ങളിലായി കോവിഡ് കേസുകൾ റിപ്പോർട്ട്‌ ചെയ്യാൻ തുടങ്ങി. അതുപോലെതന്നെ മരണങ്ങളും.

കൊറോണ വൈറസ് ശ്വാസകോശത്തിനെയാണ് ബാധിക്കുന്നത്. ഹൃദ്രോഗികൾക്കും, ശ്വാസകോശത്തിന് അസുഖം ഉള്ളവർക്കും, കാൻസർ രോഗികൾക്കുമാണ്. മെർസ്, സാർസ് എന്നീ അസുഖങ്ങൾ കൊറോണ വൈറസ് മൂലം റിപ്പോർട്ട്‌ ചെയ്തിട്ടുള്ള മറ്റു അസുഖങ്ങളാണ്. കൊറോണയെ സാർസ് II എന്നും പറയുന്നുണ്ട്. കോറോൺ വൈറസാണ് സാർസിനു കാരണം. സാധാരണനിലയിൽ വ്യാപകമല്ലാത്ത ഈ രോഗവും കൊറോണയെ പോലെ പെട്ടെന്ന് വ്യാപിക്കുകയും മരണ കാരണമാവുകയും ചെയ്യും. ഇതും ചൈനയിൽ നിന്നാണ് ഉത്ഭവിച്ചത്. കൊറോണ വൈറസിന്റെ ലക്ഷണങ്ങൾ തന്നെയാണ് ഇതിനും ഉള്ളത്.

നമ്മുടെ രാജ്യം ഇതിൽ നിന്ന് വിമുക്തി നേടാനായി ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. കൂടാതെ നമ്മുടെ കേരള സർക്കാർ ഈ വൈറസ് വ്യാപനം തടയാൻ ബ്രേക്ക്‌ ദി ചെയിൻ എന്ന ക്യാംപെയിൻ ആരംഭിച്ചുകഴിഞ്ഞു. കൊറോണ വൈറസ് തടയാനുള്ള ഏറ്റവും നല്ല മാർഗം കൈ ഇടയ്ക്കിടയ്ക്ക് കഴുകുക എന്നതാണ്. വ്യക്തി ശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണ്. പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കുന്നതും നല്ലതാണ്. പണ്ടൊക്കെ മാസ്ക് ധരിച്ചു പുറത്തിറങ്ങുന്നവർ വിരളമായിരുന്നു . എന്നാൽ ഇന്ന് മാസ്ക് ധരിക്കാതെ ഇറങ്ങുന്നവരാണ് വിരളം. നമ്മുടെ നാട്ടിൽ ഇങ്ങനെ വലിയ മാറ്റങ്ങൾ വരണമെങ്കിൽ കൊറോണ എത്രമാത്രം അപകടകാരിയാണെന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നു.

രാജ്യങ്ങൾ തമ്മിലുള്ള ബന്ധമില്ലായ്മ, സംസ്ഥാനങ്ങൾ തമ്മിലും, ജില്ലകൾ തമ്മിലും പരസ്പരം ബന്ധമില്ലായ്‌മയാണ് ലോക്ക് ഡൗൺ കൊണ്ട് ഉദ്ദേശ്ശിക്കുന്നത് അഥവാ സമ്പൂർണ അടച്ചിടൽ. ഇന്ത്യയിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് മാർച്ച്‌ 24 നാണ്. അതിനു ഒരു ദിവസം മുമ്പേ കേരളത്തിലെ മുഖ്യ മന്ത്രിയായ പിണറായി വിജയൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു കഴിഞ്ഞിരുന്നു. കൊറോണ വൈറസിനെ ചെറുത്ത് തോൽപ്പിക്കാൻ പറ്റിയ മാർഗ്ഗം തന്നെയാണ് ലോക്ക് ഡൗൺ. ലോക്ക് ഡൗൺ കാരണം പലവിധ നല്ല ഗുണങ്ങളാണ് നമുക്കും പ്രകൃതിക്കും ഉണ്ടായത്. വാഹനങ്ങൾ നിരത്തിലിറങ്ങാത്തതിനാൽ ഡൽഹിയിലെ പുക നിറഞ്ഞ അന്തരീക്ഷം മാറുകയും ചെയ്തു. ലോക്ക് ഡൗൺ കാരണം ഫാക്ടറികൾ ഒന്നും തുറക്കുന്നില്ലല്ലോ. അതിനാൽ ഗംഗ, യമുന നദികളും മാലിന്യ വിമുക്തമായി. ഫാക്ടറി പ്രവർത്തിച്ചുകൊണ്ടിരുന്നപ്പോൾ മലിന ജലമൊക്കെ യമുനയിലോട്ടാണ് ഒഴുക്കിയിരുന്നത്. ലോക്ക് ഡൗൺ വന്നതു കാരണം 30 വർഷങ്ങൾക്ക് ശേഷം ജലന്തറിലെ നിവാസികൾക്ക് ഒരത്ഭുതക്കാഴ്ച കാണാൻ സാധിച്ചു. വാഹനങ്ങൾ നിരത്തിൽ ഇറങ്ങാത്തതുകൊണ്ട് പുക നിറഞ്ഞ ആകാശം തെളിയുകയും അവർക്ക് അവിടെ നിന്നുകൊണ്ട് ഹിമാലയൻ മലനിരകൾ കാണുവാൻ സാധിച്ചു. മനുഷ്യന്റെ പ്രവൃത്തികൾ കൊണ്ടാണ് നമുക്ക് പ്രകൃതിയുടെ ഭംഗി ആസ്വദിക്കാൻ കഴിയാത്തത്.

ഈ ലോക്ക് ഡൗൺ കാലം മഹാബലി നാടുവാണ സമയത്തുണ്ടായിരുന്ന നാട് പോലെ പുതുമയിൽനിന്നും പഴമയിലേക്കു മാറികൊണ്ടിരിക്കുകയാണ്. പണ്ടുകാലങ്ങളിൽ പുറത്തുപോയിട്ടു വന്നാൽ കിണ്ടിയും വെള്ളവും വച്ചിരിക്കുകയും കൈയും കാലും കഴുകി വീട്ടിലേക്കു പ്രവേശിക്കും. എന്നാൽ ഇപ്പോൾ മുറ്റത്തു പൈപ്പ് അല്ലെങ്കിൽ വെള്ളം, ഹാൻഡ് വാഷ്, സാനിറ്റൈസർ, സോപ്പ് എന്നിവയിൽ ഏതെങ്കിലും ഉപയോഗിച്ച് 20 സെക്കന്റ്‌ കൈകഴുകി വീട്ടിനുള്ളിലേക്ക് പ്രവേശിക്കുന്നു. കൊള്ള, കൊലപാതകം, വാഹനാപകടം, പീഡനം, ചതിയും വഞ്ചനയും നൂറിൽ രണ്ടു ശതമാനം മാത്രമേ നടക്കുന്നുള്ളു. മാവേലി നാടുവാണ സമയം കള്ളവും ചതിയും ഇല്ലാത്ത നാടായിരുന്നു. ഭൂമി സ്വർഗം പോലെ ആയിരുന്നു. ഈ ലോക്ക് ഡൗൺ കാലം പഴയത് എല്ലാം മനുഷ്യന് തിരിച്ചു നൽകി. പോലീസ്, ആരോഗ്യപ്രവർത്തകർ, ഭരണ സമിതി അംഗങ്ങൾ എല്ലാവരും ഒത്തൊരുമിച്ചു 24 മണിക്കൂറും വിശ്രമമില്ലാതെ ഈ മഹാമാരിക്കെതിരെ ലോക്ക് ഡൗൺ വിജയിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്നു. ലോക്ക് ഡൗൺ കൊണ്ട് ഇത്രയും നല്ല കാര്യങ്ങൾ ഉണ്ടായെങ്കിലും ലോക്ക് ഡൗൺ കാരണം വിഷമിക്കുന്ന ഒത്തിരി പേർ നമ്മുടെ നാട്ടിലുണ്ട്. എത്രയോ കൂലിപ്പണിക്കാരാണ് നമ്മുടെ സമൂഹത്തിൽ ജോലിക്ക് പോകാൻ കഴിയാതെ ഇരിക്കുന്നത്. കർഷകർ കൃഷി ചെയ്‌തുണ്ടാക്കിയത് വിറ്റഴിക്കാൻ കഴിയാതെ വിഷമിക്കുകയാണ്. കടകൾ തുറക്കാത്തതിനാലും ആളുകൾ കൂടുതൽ പുറത്തിറങ്ങാ ത്തതിനാലും ആണ് ഇത്രയും പ്രശ്നം ഉണ്ടായത്. അവരുടെ ഉത്പന്നങ്ങളെല്ലാം ചീത്തയായി പോകുകയാണ്.

കൊറോണ വൈറസിന്റെ പിടിയിൽ നിന്നും രക്ഷപ്പെടാൻ നമുക്ക് സാധിക്കുന്നത് ലോക്ക് ഡൗണിലൂടെയാണ്. മറ്റു ലോക രാജ്യങ്ങൾ കോവിഡ് പ്രതിരോധത്തിന് ഇന്ത്യയെയാണ് മാതൃക ആക്കുന്നത്. സമൂഹവ്യാപനം തടയാനുള്ള ഉത്തമമായ മാർഗമാണിത്. മറ്റു സംസ്ഥാനങ്ങളെ നാം എത്രത്തോളം ആശ്രയിക്കുന്നുണ്ടെന്നു ഒരിക്കൽ കൂടി ഓർമ്മപ്പെ ടുത്താൻ ഈ ലോക്ക് ഡൗൺ കാലത്തിനായിട്ടുണ്ട്. കർണാടകയിലേക്ക് പ്രവേശിക്കുന്ന കാസർഗോഡ് റോഡുകൾ അടച്ചതോടെ ചികിത്സകിട്ടാതെ 7 ജീവനുകളാണ് മരിച്ചത്. ചെറിയൊരു വൈറസിനു മുന്നിൽ ലോകം പകച്ചു നിൽക്കുമ്പോൾ അതിനെ അതിജീവിക്കാൻ കഴിയുന്ന ഒരു ശക്തി ഉണ്ടെന്ന് നമുക്ക് ബോധ്യമാവുകയാണ്. സുരക്ഷിതരായിരുന്നാൽ നമുക്ക് കോവിഡിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാനാവട്ടെ എന്ന് പ്രാർഥിക്കുന്നു. കോവിഡ് എന്ന മഹാമാരിയെ തുരത്തി നമ്മുടെ നാട് മുന്നേറട്ടെയെന്ന് ആശംസിക്കുന്നു. പ്രാർഥിക്കുന്നു.

ആവണി എസ് എഫ്
10 എ ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം