ഒന്നായി നമ്മൾ കൈകോർത്തു
പ്രളയത്തെ അതിജീവിച്ചു
ഒന്നിച്ചു പരിശ്രമിച്ചു
നിപ്പയെ തുരത്തി നാം
പേടിസ്വപ്നമായി വന്നെത്തി
കൊറോണ എന്ന മഹാമാരി പകർന്നിടുന്നു
അതിവേഗം ഉണർന്നെണീറ്റു കേരളീയർ
തുരത്തും ഈ വ്യാധിയെ അതിവേഗം
നമിച്ചിടാം ആരോഗ്യ രക്ഷകരെ
പാലിച്ചിടാം നിർദേശങ്ങളെ
പാലിച്ചിടാം ശുചിത്വ ശീലം
അതിജീവിക്കാം കൊറോണയെ
ലോകത്തിനാകെ മാതൃകയാകാം
നമുക്ക് കേരളീയർക്ക്