ഗവൺമെൻറ്, ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വംനമ്മുടെ സുരക്ഷിതത്വം
പരിസ്ഥിതി ശുചിത്വംനമ്മുടെ സുരക്ഷിതത്വം
നമ്മൾ എല്ലാരും വ്യക്തിശുചിത്വം കാത്തു സൂക്ഷിക്കുന്നവരാണ്. വ്യക്തി ശുചിത്വത്തിന് ഉപരി പരിസ്ഥിതി ശുചിത്വവും നമ്മുടെ ആവശ്യമാണ്. പക്ഷേ ഇന്ന് പരിസ്ഥിതി ശുചിത്വത്തെക്കുറിച്ച് കേവലം കുറച്ചുപേർ മാത്രമാണ് ചിന്തിക്കുന്നത്. സ്വന്തം വീടും പരിസരവും ശുചിയായി കാത്തുസൂക്ഷിക്കേണ്ടത് ഓരോ വ്യക്തിയുടെയും കടമയാണ്. പുഴയും കടലും വായുവും മരങ്ങളും എല്ലാം കാത്തുസൂക്ഷിക്കേണ്ടത് അനിവാര്യമാണ്. പ്രകൃതിവിഭവങ്ങൾ മനുഷ്യർക്ക് വേണ്ടി മാത്രമുള്ളതല്ല ലോകത്തുള്ള എല്ലാ ജീവജാലങ്ങൾക്കും അവകാശപ്പെട്ടതാണെന്ന് നാം മനസ്സിലാക്കണം. അതിനാൽ പ്രകൃതിവിഭവങ്ങൾ കാത്തു സൂക്ഷിക്കപെടേണ്ടതിന്റെ ആവശ്യകത നാമോരോരുത്തരും മനസ്സിലാക്കി പ്രവർത്തിക്കണം. സ്വാർത്ഥ മനസ്സിന് അടിമ പെട്ടിരിക്കുകയാണ് മനുഷ്യർ. സ്വന്തം സുഖത്തിനും ആർഭാട ജീവിതത്തിനു മായി പ്രകൃതിയെ ചൂഷണം ചെയ്യുകയാണ് ഇന്നത്തെ സമൂഹം. മരങ്ങൾ വെട്ടി നശിപ്പിച്ച് മലകൾ ഇടിച്ചു നിരത്തി ഫ്ലാറ്റുകളും ഷോപ്പിംഗ് കോംപ്ലക്സുകളും നിർമ്മിക്കുന്നു. പണത്തിന്റെ ലഹരിയിൽ പ്രകൃതിയെ നശിപ്പിക്കുകയാണ്.ഇങ്ങനെ ചെയ്യുന്നതെല്ലാം പ്രകൃതിക്ക് ദോഷമാണെന്ന് തിരിച്ചറിഞ്ഞിട്ടും പണത്തിനായി വീണ്ടും അത് പ്രവർത്തിക്കുകയാണ്.പ്രകൃതിയെ നശിപ്പിക്കുന്ന അതിലൂടെ ഒരുപാട് പ്രശ്നങ്ങൾ നാം അനുഭവിക്കേണ്ടി വരുന്നു. ഇത് കാരണമായി ഒരുപാട് മാരകമായ രോഗങ്ങൾ ഉണ്ടാകുന്നു. ഇന്ന് ലോകം മുഴുവനും കൊറോണ എന്ന മാരകമായ രോഗം വ്യാപിച്ചിരിക്കുകയാണ്. വ്യക്തി ശുചിത്വത്തിലൂടെ യും പരിസരശുചിത്വത്തിലൂടെയും നമുക്ക് ഒരു പരിധിവരെ ഇത്തരം മാരകമായ രോഗങ്ങളെ പൊരുതാം സാധിക്കും. കൊറോണ പോലുള്ള എല്ലാ മാരകമായ രോഗങ്ങളിൽ നിന്നും മുക്തി നേടുവാൻ ആയി നമുക്ക് ശുചിത്വം പാലിക്കാം. വ്യക്തി ശുചിത്വത്തിലൂടെയും സാമൂഹിക അകലത്തിലൂടെയും നമുക്ക് കൊറോണ പോലുള്ള മാരകമായ രോഗങ്ങളെ ഒന്നായി നിന്ന് ചെറുത്താം. അതിനാൽ നമ്മുടെ വീടും പരിസരവും നാമോരോരുത്തരും വൃത്തിയായി സൂക്ഷിച്ചാൽ നമ്മുടെ നാട് തന്നെ സുരക്ഷിതമായി തീരുന്നു. നല്ലൊരു നാളെയ്ക്കായി നമുക്ക് ഒരുമിച്ച് പോരാടാം. മരങ്ങൾ വെട്ടി നശിപ്പിക്കാതെ മരങ്ങൾ വെച്ച് പിടിപ്പിക്കാം , ജലസ്രോതസ്സുകളിൽ മാലിന്യങ്ങൾ നിക്ഷേപിച്ച് ശുദ്ധമായ വെള്ളം അശുദ്ധമാക്കാതിരിക്കാം , വാഹനങ്ങൾ ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന അശുദ്ധ വായു വിന്റെ അളവ് കുറയ്ക്കാം. ഇങ്ങനെ പരിസ്ഥിതി ശുചിത്വ പ്രവർത്തനങ്ങളിൽ നമുക്കും പങ്കാളികളാകാം. രോഗം മുക്തമായ നാടിനെ സൃഷ്ടിക്കാൻ വ്യക്തി ശുചിത്വം പോലെ തന്നെ പരിസര ശുചിത്വവും നമ്മൾ കാത്തു സൂക്ഷിക്കേണ്ടത് അനിവാര്യമാണ്.പരിസ്ഥിതി ശുചിയായ കാത്തുസൂക്ഷിക്കേണ്ടത് നാം ഓരോരുത്തരുടേയും കടമയാണെന്ന് മനസ്സിലാക്കുന്നതിന് ഒപ്പം അത് പ്രാവർത്തികമാക്കുകയും വേണം. ഇത് നമുക്ക് വേണ്ടി മാത്രമല്ല വരും തലമുറയ്ക്കും മറ്റു ജീവജാലങ്ങൾക്കും കൂടി വേണ്ടിയാണെന്ന് നാം മനസ്സിലാക്കണം. നമ്മുടെ വീടും പരിസരവും ശുചിയാക്കി വയ്ക്കുന്നതിലൂടെ നാം മറ്റൊരാൾക്ക് പ്രചോദനം ആയി മാറണം.അതിനാൽ വ്യക്തി ശുചിത്വവും പരിസ്ഥിതി ശുചിത്വവും തന്നെയാണ് നാടിന്റെ സുരക്ഷിതത്വം. രോഗ വിമുക്തമായ ആരോഗ്യമുള്ള നല്ലൊരു നാളെക്കായി നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം