ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/ഗണിത ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

മാത്തമാറ്റിക്സ് ക്ലബ്ബ്

ഗണിതശാസ്ത്രത്തിൽ അഭിരുചിയുള്ള കുട്ടികൾക്ക് അംഗങ്ങളാകാം .ഗണിതശാസ്ത്രാധ്യപകരുടെ പ്രവർത്തനത്തിലൂടെ കുട്ടികളുടെ ചിന്താശക്തി വർദ്ധിപ്പിക്കുന്നു ലാബ്സൗകര്യം പരമാവധി പ്രയോജനപ്പെടുത്തി പ്രവർത്തനങ്ങൾ നടത്തി വരുന്നു.

സ്കൂൾതലശാസ്ത്രമേള: 

കുുട്ടിശാസ്ത്ര പ്രതിഭ പീലിവിടർത്തി.ശാസ്ത്രം,സാമൂഹ്യശാസ്ത്രം,ഗണിതശാസ്ത്രം, ഐ.ടി,പ്രവർത്തിപരിചയം എന്നീ രംഗങ്ങളിൽ തങ്ങളുടെ കഴിവുതെളിയിച്ചു് കുരുന്നു പ്രതിഭകൾ.സബ് ജില്ലാതലത്തിൽ എല്ലാവിഭാഗങ്ങളിലും ഒവറാൾ ട്രോഫി കരസ്ഥനാക്കി.

2017-18 അദ്ധ്യയന വർഷത്തിലെ ഗണിതമികവുകൾ

ഗണിതമേള സബ്ബ് ജില്ലാതല എവറോളിങ്ങ് ട്രോഫി സംസ്ഥാനതലത്തിൽ ഗേംയിമ്സിന് A grade സംസ്ഥാനതലത്തിൽ നമ്പർചാർട്ടിന് B grade ജില്ലാ തലത്തിൽ UP മാഗസിൻ രണ്ടാം സമ്മാനം സംസ്ഥാനതല MTSE പരീക്ഷയിൽ 9ലും 10ലും ഗോൾഡ് മെഡൽ ജില്ലാ ഭാസ്കരാചാര്യ സെമിനാറിൽ HSനും HSSനും ഒന്നാം സ്ഥാനവും Upയ്ക്ക് രണ്ടാം സ്ഥാനവും ബാല ഗണിത ശാസ്ത്ര കോൺഗ്രസ് രണ്ടാം സമ്മാനം ഗണിതശാസ്ത്ര പരിഷത്ത് സംസ്ഥാന തല ഗണിത മാഗസിൻ ഒന്നാം സമ്മാനം


2018-19 അദ്ധ്യയന വർഷത്തിലെ ഗണിതമികവുകൾ

ഗണിത ക്ലബ്ബ് പ്രവർത്തനം ജൂൺ 6ന് ആരംഭിച്ചു .എല്ലാ ബുധനാഴ്ചയും 12.30 മുതൽ 1.15 വരെ ക്ലാസ് നടന്നു വരന്നു .ക്ലബ്ബ് കൺവീനർ ശ്രീമതി .വിശ്വകല ടീച്ചറും ,സെക്രട്ടറി 10E ലെ ഗൗരിയും മാഗസീൻ എഡിറ്റർ 10 Hലെ ഫർസാനയുമാണ് .മാസ്റ്റർ പ്ലാൻ പ്രകാരം ഓരോ പരിപാടിയും നടന്നു വരുന്നു .

ഗണിത വിസ്മയം

  കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥി കൗൺസിലിന്റെ ധനസഹായത്തോടെ ജൂലൈ 15 മുതൽ ആഗസ്ത് 13 വരെ ഗണിത വിസ്മയം എന്ന പരിപാടി നടത്തി. ഗണിത ദിനാഘോഷങ്ങളുടെ ഭാഗമായി കുട്ടികളിൽ ഗണിത ചിന്തകളും ഗണിത അഭിരുചികളും വളർത്തുകയായിരുന്നു പ്രധാന ലക്ഷ്യം

ഗണിത മോഡൽ നിർമ്മാണ പരിശീലനം , വിവിധ ഗണിത മത്സരങ്ങൾ , രാമാനുജൻ സെമിനാർ ,ദേശീയപതാക നിർമ്മാണ പരിശീലനം ,ഗണിത ക്യാമ്പ് ട്രാൻഗ്രാം ഉപയോഗിച്ച് ആശംസകാർഡ് നിർമ്മാണം ,ബഹുമാന്യനായ കൃഷ്ണൻ മാഷിന്റെ ക്ലാസ് തുടങ്ങിയ പ്രവത്തനങ്ങളാൽ നിറഞ്ഞതായിരുന്നു ഗണിത വിസമയം .

സ്വാതന്ത്ര്യദിനാചരണം

 72-ാം സ്വാതന്ത്ര്യദിനാചരണം ജി.ജി.എച്ച്.എസ്.എസ് കോട്ടൺഹില്ലിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രിൻസിപ്പാൽ പ്രീത ടീച്ചർ പതാക ഉയർത്തി. ഹെഡ്മിസ്ട്രസ്, സ്റ്റാഫ് സെക്രട്ടറി, SMC ചെയർമാൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. കുട്ടികളുടെ വിവിധ സന്ദേശങ്ങൾ, ദേശഭക്തിഗാനങ്ങൾ തുടങ്ങിയ പരിപാടികൾ നടത്തി. SPC, NCC, റെഡ് ക്രോസ് തുടങ്ങിയവർ ഫ്ലാഗ് സല്യൂട്ട് നടത്തി. NSS, ഗ്രീൻ ആർമി നേതൃത്വത്തിൽ സ്കൂൾ വൃത്തിയാക്കി. ഗണിത ക്ലബ് പേപ്പർ പതാകകൾ ഉണ്ടാക്കി നൽകി. തുടർന്ന് കാർഗിൽ യുദ്ധത്തിൽ മരിച്ച ഗണ്ണർ ഷിജുകുമാറിന്റെ സ്മൃതി മണ്ഡപം സന്ദർശിച്ചു. വീട്ടുകാരുമായി കുറച്ചു സമയം ചിലവഴിച്ചു.

ഗണിത ക്ലബിലെ അംഗങ്ങൾ പതാകകൾ നിർമ്മിക്കുന്നു

അധ്യാപക ദിനം

അധ്യാപക ദിനത്തിൽ കുട്ടികൾ അധ്യാപകരായി കണക്കു പഠിപ്പിച്ചു .കൂടാതെ ഗണിത ക്യാമ്പിൽ പഠിച്ച ട്രാൻഗ്രാം ആശംസാ കാർഡ് ഉണ്ടാക്കി സ്കൂളിലെ 150 ഓളം അധ്യാപകർക്കു നൽകി .( മാതൃഭൂമി പത്രം സെപ്റ്റംബർ 6) .

കുട്ടികൾ ട്രാൻഗ്രാം കാർഡുകൾ HMന് നൽകിയപ്പോൾ