ചൈനയിൽ വുഹാനിൽ പൊട്ടിപ്പുറപ്പെട്ടോരാ കൊലയാളി
വൈറസിൻ പേരാണ് കൊറോണ
ഗ്രാമങ്ങൾ നഗരങ്ങൾ കീഴടക്കി
കടലുകൾ താണ്ടി ഭൂഖണ്ഡങ്ങളിൽ
കൊന്നൊടുക്കിടുന്നു മർത്യനെ ഭൂമിയിൽ
ഉറ്റവർ ഉടയവരൊക്കെയുണ്ടെങ്കിലും ഏകാന്ത -
വാസം നയിച്ചിടും മർത്യനും
മാസ് ക്കുകൾ കൈയുറ ധരിച്ചൊരാ മർത്യൻ
ഭയത്തിനാൽ അകലം പാലിച്ചിടുമ്പോൾ
നാടും നഗരവും തെരുവുകൾ മാളുകൾ
ജനക്കൂട്ടമില്ല ഒക്കെയും ശൂന്യമായ്
സ്വീകരിച്ചീടുന്നു കൈ കൂപ്പി അഥിതിയെ
ഷേക്കാൻ്റിനോട് വിട പറഞ്ഞു
ലോകമെൻ കാല്ക്കിഴിലാണെന്നോർത്ത് വിളിച്ചൊരാ മർത്യനും
അന്യ ഗ്രഹങ്ങളിൽ വാസമൊരുക്കുവാൻ
വെമ്പൽ കാട്ടുന്നൊരാ ശാസ്ത്ര ലോകത്തിനും
ഇല്ല കഴിഞ്ഞില്ല ജന ലക്ഷങ്ങളെ കൊന്നു
തള്ളുന്നൊരാ കൊലയാളി വൈറസിൻ വേരറുത്തീടുവാൻ
കൊന്നു തിന്നല്ലേ നീ കാട്ടു മൃഗങ്ങളെ
നശിപ്പിച്ചീടല്ലേ നീ കാടും അരുവിയും
സ്നേഹിക്കൂ എന്നും നീ ഭൂമിയെ പ്രകൃതിയെ
പെറ്റമ്മയാണ് നിൻ ഭൂമിയെന്നോർക്കണം