ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/അക്ഷരവൃക്ഷം/ശുചിത്വ കേരളം, സുന്ദരകേരളം

ശുചിത്വ കേരളം, സുന്ദരകേരളം.

ശുചിത്വം എന്നുപറഞ്ഞാൽ നാം ജീവിക്കുന്ന ചുറ്റുപാടും റോഡുകളും തോടുകളും പുഴകളും അന്തരീക്ഷവും എല്ലാം തന്നെ മാലിന്യ മുക്തമായിരിക്കുന്ന അവസ്ഥയ്ക്കാണ് നാം ശുചിത്വം എന്നതുകൊണ്ട് മനസിലാക്കുന്നത്. ആദ്യം തന്നെ നമുക്ക് വീടുകളിൽ നിന്ന് തുടങ്ങാം, വീട്ടിലെ ഒരു വ്യക്തി ശുചിത്വ പാലിക്കാൻ തുടങ്ങുമ്പോൾ തന്നെ ആ വീട്ടിലുള്ളവരും ശുചിത്വം പാലിച്ച് തുടങ്ങുന്നു. പിന്നീട് ആ ശുചിത്വം സമൂഹത്തിലും സ്കൂൾ ,ആശുപത്രി മറ്റ് പൊതുസ്ഥലങ്ങളിലും പാലിച്ചു തുടങ്ങുന്നു.'
അതുപോലെ പകർച്ചവ്യാധികൾ പോലുള്ള മാറാരോഗങ്ങൾ വരാനുള്ള പ്രധാന കാരണം തന്നെ നമ്മുടെ ശുചിത്വമില്ലായ്മയാണ്. വഴിവക്കിൽ വലിച്ചെറിയുന്ന മാലിന്യങ്ങൾ, ഹോട്ടലുകളിലേയും ഇറച്ചിക്കടകളിലേയും മറ്റും ദുർഗന്ധം വമിക്കുന്ന മാലിന്യങ്ങൾ എല്ലാം തന്നെ റോഡു സൈഡിലോ തോടുകളിലോ പുഴകളിലോ വലിച്ചെറിയപ്പെടുന്നു. അത് അവിടെ കിടന്ന് ദുർഗന്ധം വമിക്കുകയും അത് ശ്വസിക്കുന്നതുമൂലം പല പല രോഗങ്ങൾ നമ്മളിലേയ്ക്ക് വരാൻ ഇടയാവുകയും ചെയ്യുന്നു.
ആരോഗ്യ-വിദ്യാഭ്യാസ മേഖലയിൽ ഒരുപാട് മുൻപന്തിയിൽ നിൽക്കുന്ന നാടാണ് നമ്മുടെ കേരളം എന്ന് അവകാശപ്പെടുമ്പോഴും ശുചിത്വത്തിൻ്റെ കാര്യത്തിൽ നാം വളരെ പിന്നിലാണെന്ന സത്യം ആരും ഇതുവരെ മനസിലാക്കുന്നില്ല. അതിനാൽ ശുചിത്വത്തിൻ്റെ കാര്യത്തിലും നാം എന്തു ചെയ്യണമെന്നതിനെക്കുറിച്ച് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ശുചിത്വം വേണമെന്ന് നമുക്കെല്ലാവർക്കും അറിയാം, എന്നിട്ടും നാം ശുചിത്വമില്ലായ്മയിൽത്തന്നെ ജീവിക്കുന്നു.
അതിനാൽ ഓരോരുത്തരും അവരവരുടെ കടമ നിറവേറ്റിയാൽ ശുചിത്വം താനേ കൈവരും. ഓരോരുത്തരും അവരവർ ഉണ്ടാക്കുന്ന മാലിന്യം സംസ്ക്കരിക്കേണ്ടത് സ്വന്തം ഉത്തരവാദിത്വമാണെന്ന് മനസിലാക്കിയാൽത്തന്നെ പൊതു ശുചിത്വം താനേ ഉണ്ടാകും. അതുപോലെ ഹോട്ടലുകൾ, ആശുപത്രികൾ, ഇറച്ചിക്കടകൾ, മാർക്കറ്റുകൾ എന്നിങ്ങനെ മാലിന്യങ്ങൾ കുന്നുകൂടുന്ന സ്ഥലങ്ങൾ എല്ലാം തന്നെ ഓരോ മാലിന്യ സംസ്ക്കരണ പ്ലാൻ്റുകൾ സ്ഥാപിച്ചാൽ ഈ പ്രശ്നങ്ങൾ ഒക്കെ നമുക്ക് പരിഹരിക്കാൻ സാധിക്കും.
അങ്ങനെ നമുക്കും അന്തസ്സോടെ അഭിമാനത്തോടെ ഒരു ശുചിത്വമുള്ള ചുറ്റുപാടിൽ ജീവിക്കാൻ കഴിയും.


അഭിരാമി.വി.എസ്‌.
7 F ഗവൺമെൻറ് ഗേൾസ് എച് എസ് എസ് കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം