ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/അക്ഷരവൃക്ഷം/വൈറസുകളുടെ ലോകം

Schoolwiki സംരംഭത്തിൽ നിന്ന്
വൈറസുകളുടെ ലോകം

ഇപ്പോൾ നാം എല്ലാവരും ഭയപ്പെടുന്ന വൈറസ് ആണ് കൊറോണ അഥവാ കോവിഡ് - 19. കൂട്ടുകാരെ ഈ വൈറസുകളുടെ ലോകത്തെ പറ്റി ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്തിത്തരാം. വിഷം എന്നർഥമുള്ള ലാറ്റിൻ പദത്തിൽ നിന്നാണ് വൈറസ് എന്ന വാക്കുണ്ടായത്. വൈറസുകളെപ്പറ്റിയുള്ള പഠനശാഖയാണ് വൈറോളജി.1892 ൽ ദിമിത്രി ഇവനോവ്സ്കി എന്ന ഗവേഷകനാണ് വൈറസുകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. വൈറസുകൾക്ക് ചില ഉദാഹരണം- എ ബോള, സാർസ്, റോട്ടാവൈറസ്, റാബീസ് വൈറസ്, എച്ച് ഐ വി. വൈറസുകളെ പ്രതിരോധിക്കാനായി ഉപയോഗിക്കുന്ന പ്രതിരോധ മരുന്നുകളാണ് വാക്സിനേഷൻ. വൈറസുകളുടെ ആക്രമണവും പ്രതിരോധവുമെല്ലാം പ്രമേയമാക്കി ധാരാളം സിനിമകൾ വന്നിട്ടുണ്ട് - ഔട്ട് ബ്രേക്ക് (1995), കൺടാജിൻ (2011) ഐ ആം ലെജണ്ട് (2007) എന്നിവ. വൈറസുകളെ തുരത്താൻ ഉപയോഗിക്കുന്ന വൈറസുകളാണ് വൈറോഫേജുകൾ.

ഭദ്ര എസ്.എസ്
5B ഗവൺമെൻറ് ഗേൾസ് എച് എസ് എസ് കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം