ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/അക്ഷരവൃക്ഷം/പരിസ്ഥിതിയും പ്രകൃതിയും മനുഷ്യനും

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിയും പ്രകൃതിയും മനുഷ്യനും

മാതാ, പിതാ, ഗുരു, ദൈവം എന്ന സന്ദേശം നാം കുട്ടിക്കാലം മുതൽക്കേ പഠിച്ചു വരുന്നതാണ്. എന്നാൽ എന്റെ അഭിപ്രായത്തിൽ ചെറിയൊരു കൂട്ടിച്ചേർക്കൽ ആവശ്യമാണ്. മാതാ പിതാ ഗുരു പ്രകൃതി ദൈവം എന്നതാവണം ഇനിയുള്ള തലമുറയ്ക്ക് നമ്മൾ കൈമാറേണ്ട സന്ദേശം. കാരണം നമ്മുടെ കാണപ്പെട്ട ദൈവങ്ങളിൽ ഒരു പ്രധാന സ്ഥാനം പ്രകൃതിക്കുണ്ട്. നാം നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കുന്നതിലൂടെ പ്രകൃതിയെ സംരക്ഷിക്കുന്നു.

നമ്മുടെ ചുറ്റും കാണുന്ന മരങ്ങളും ചെടികളും ജീവജാലങ്ങളും ചേർന്ന പ്രകൃതിയ്ക്ക് നമ്മളെ പോലെ ജീവനുണ്ട്. പ്രകൃതി നമുക്ക് പഴങ്ങൾ പച്ചക്കറികൾ എന്നിങ്ങനെ ഒരു മനുഷ്യന് ആവശ്യമുള്ള എല്ലാ സാധനങ്ങളും നൽകുന്നു. നമ്മൾ പ്രകൃതിയെയും പരിസ്ഥിതിയെയും ദ്രോഹിച്ചാൽ അതു നമ്മെ തിരിച്ചു ദ്രോഹിക്കുക തന്നെ ചെയ്യും. പ്രകൃതിയെയും പരിസ്ഥിതിയെയും സ്നേഹിക്കണമെന്നു വാതോരാതെ പ്രസംഗിക്കുന്ന മനുഷ്യൻ തന്നെയാണ് മാലിന്യങ്ങളും ചപ്പുചവറുകളും പ്ലാസ്റ്റിക്കുകളും പ്രകൃതിയിലേക്ക് വലിച്ചെറിയുന്നത്. പ്രകൃതിക്ഷോഭത്തിന് ഉദാഹരണമാണ് കേരളത്തിൽ ഉണ്ടായ വെള്ളപൊക്കം. മരങ്ങൾ വെട്ടി നശിപ്പിച്ചും കെട്ടിടങ്ങൾ പണിതുയർത്തി പ്രകൃതിയെ ദ്രോഹിക്കുമ്പോൾ നമുക്ക് ലഭിക്കുന്നത് ദുരനുഭവങ്ങൾ മാത്രമാണ്. അതുകൊണ്ട് തന്നെ നാം പ്രകൃതിയെ സ്നേഹിക്കണം സംരക്ഷിക്കണം, പ്രകൃതിയിലെങ്കിൽ മനുഷ്യനില്ല.

പച്ചക്കറികൾക്കും പഴങ്ങൾക്കുമായി നാം മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. കോവിഡ് -19 പടർന്നു പിടിക്കുന്ന ഈ അവസരത്തിൽ പച്ചക്കറികൾക്കും മറ്റു ഭഷ്യവസ്തുക്കൾക്കും ബുദ്ധിമുട്ടു ഉണ്ടാകാതിരിക്കാൻ ഓരോരുത്തരും അവർക്ക് ആവശ്യമുള്ള പച്ചക്കറികളും മറ്റ് ആവശ്യസാധനങ്ങളും സ്വന്തമായി കൃഷി ചെയ്യാനുള്ള താല്പര്യം കാണിക്കണം. അതെല്ലാ മനുഷ്യർക്കും ഉപയോഗപ്രദമാകുന്ന രീതിയിലാകണം. അതിനുവേണ്ടി സ്കൂൾ, കോളേജ്, കാര്യാലയ തലങ്ങളിൽ ഒരു പ്രകൃതി കർമ്മ സേനയെ നിയമിച്ചു അതിനുവേണ്ട പിന്തുണ സർക്കാരിന്റെ ഭാഗത്തു നിന്നും ലഭിക്കേണ്ടതാണ്. വിദ്യാലയങ്ങളിൽ കൃഷി ഒരു പഠന വിഷയമാക്കേണ്ടത് അത്യാവശ്യമാണ്. എല്ലാ വീടുകളിലും മരങ്ങൾ വച്ച് പിടിപ്പിക്കണം.

റൂസോ പറഞ്ഞതുപോലെ 'നമുക്ക് പ്രകൃതിയിലേക്ക് മടങ്ങാം '


ആർച്ച. എസ്. അനൂപ്
7 L ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം