ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/അക്ഷരവൃക്ഷം/നിശബ്ദനായ കൊലയാളി

നിശബ്ദനായ കൊലയാളി

കൊറോണ വൈറസ് അഥവാ കോവിഡ് 19 ലോകത്തെയാകമാനം ശവപ്പറമ്പ് ആക്കിക്കൊണ്ട് നിശ്ശബ്ദനായ ഈ കൊലയാളി അവന്റെ തേരോട്ടം നടത്തുന്നു.. ഇവൻ പോയ എല്ലാ രാജ്യങ്ങളെയും നടുക്കി ,ആൾക്കാരെ കൊന്നൊടുക്കി, സാമ്പത്തിക അരക്ഷിതാവസ്ഥയും സാമൂഹിക അസന്തുലിതാവസ്ഥയും സൃഷ്ടിച്ചു, മനുഷ്യജീവന് യാതൊരു വിലയും ഇല്ലാത്ത സാഹചര്യമുണ്ടാക്കി. പക്ഷേ നമ്മുടെ കൊച്ചു കേരളത്തെ കൊന്നു മുടിക്കാമെന്ന ഈ കൊലയാളിയുടെ പദ്ധതി പാളിപ്പോയി. നാം ഒറ്റക്കെട്ടായി നിന്ന് അവനെ പ്രതിരോധിച്ചു. നമ്മൾ സ്വീകരിച്ച സാമൂഹിക അകലം ഈ കൊലയാളിയെ അകറ്റി, നമ്മുടെ സമൂഹത്തിൽ നിന്നും.

അക്ഷയ കൃഷ്ണ വി എസ്
5B ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം