ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/അക്ഷരവൃക്ഷം/കാർമേഘം

Schoolwiki സംരംഭത്തിൽ നിന്ന്
കാർമേഘം

ആകാശത്ത് നിറയുന്ന മേഘങ്ങളെ
നിനക്ക് പാർക്കാൻ ഇടമില്ലയോ
ആകാശത്ത് നീലിമയിൽ നിങ്ങൾ എന്താണ് ചെയ്യുന്നത്
കാർമേഘമായും കറുത്തമുകി- ലായും
നിങ്ങളെ കാണുവാൻ എന്തു രസമാണ്
നിങ്ങൾ അടുത്തുകൂടി പറയുന്നതെന്ത്
മഴയായി പെയ്തിറങ്ങു- മ്പോൾ
മാനം ഇരുളുമൂടി നിറയുന്നു
നക്ഷത്രങ്ങളോടും അമ്പിളിമാമനോടും
എന്താണ് നിങ്ങൾ പറയുന്നത്
മഞ്ഞായും മഴയായും നീ
വരുമ്പോൾ ആകാശം
പഞ്ഞിക്കെട്ടുപോലെ

ദേവന എസ്സ്
8 E ജി ജി എച്ച് എസ് എസ് കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത