Schoolwiki സംരംഭത്തിൽ നിന്ന്
ഇനി എങ്ങോട്ട് ?
'കേരളം ഇനി എങ്ങോട്ട്?' എന്ന ചോദ്യം പലരുടെയും മനസ്സിലുണ്ടെങ്കിലും ഉത്തരം ആർക്കുമറിയില്ല. ജീവന് ഇത്രത്തോളം വിലയുണ്ടായിരുന്നു എന്ന് നാം ഇതിനുമുൻപും തിരിച്ചറിഞ്ഞിട്ടുണ്ട് . പ്രളയക്കെടുതിയിലൂടെയും നിപ എന്ന വൈറസിലൂടെയും നാം തിരിച്ചറിഞ്ഞത് നമ്മുടെ ഐക്യത്തെയാണ് . എന്നാൽ കൊറോണ എന്ന ഈ മഹാമാരി നമ്മെ കീഴ്പ്പെടുത്താൻ നോക്കുകയാണ്. അതിനെ ത്തോൽപ്പിക്കണം. അതിജീവിച്ചേ പറ്റൂ . കൊറോണ വൈറസ് ആദ്യമായി സ്ഥിരീകരിച്ചത് ചൈനയിലെ വുഹാൻ നഗരത്തിലാണ്. അതിനാൽ ഈ വൈറസിനെ ചൈന വൈറസ് എന്നും വിളിക്കുന്നു. ഇന്ത്യയിൽ ആദ്യമായി രോഗം സ്ഥിരീകരിച്ച സംസ്ഥാനം കേരളമാണ്. ഇവിടെ നിന്നും അവിടെ പോയ വിദ്യാർഥിക്കാണ് രോഗം ആദ്യമായി സ്ഥിരീകരിച്ചത്. നമ്മുടെ ലോകം ഇപ്പോൾ ഈ അവസ്ഥയിൽ ഒരുമിച്ച് ജാഗ്രതയോടെയും കരുതലോടെയും,ശുചിത്വത്തോടെയും നിൽക്കണമെന്നത് നമ്മുടെ കടമയാണ്. മനുഷ്യൻറെ സ്വാർഥത,അഹന്ത,അസൂയ,പക എന്നീ മനോഭാവങ്ങൾ മാറുകയും,സഹതാപം,സഹാനുഭൂതി എന്നിവ വളർത്താനും ഈ കൊറോണക്കാലം വേണമായിരുന്നോ എന്ന് പലരും ചിന്തിക്കുന്നുണ്ടാവും അവധിക്കാലം കൂടുതൽ ഉപയോഗപ്രദമാകാൻ മാതാപിതാക്കൾ കൂടെയുള്ളപ്പോഴാണ് കഴിയുക. "ലോക്ക് ഡൗൺ" പ്രഖ്യാപനത്തിനു ശേഷം എല്ലാവരും വീട്ടിൽ തന്നെയാണ്. എന്ത് ചെയ്യണം എന്നറിയാതെ. നാം ഈ അവധിക്കാലം വീട്ടിലിരുന്നു ഉപയോഗപ്രദമാക്കാം. പ്രകൃതിയെ സ്നേഹിക്കാം.ചെടികളും പൂക്കളും നട്ടുവളർത്താം,പരിപാലിക്കാം. ഇതോടൊപ്പം ജാഗ്രതയും,ശുചിത്വവും കാത്തുസൂക്ഷിക്കുകയും വേണം. കൊറോണയെ പ്രതിരോധിക്കാൻ നമുക്കുള്ള ഏക മാർഗ്ഗമാണ് ശുചിത്വവും സാമൂഹിക അകലം പാലിക്കലും. ആളുകൾ കൂടുന്ന സ്ഥലങ്ങളിൽ പോകാതിരിക്കുക എന്നാണ് സാമൂഹിക അകലം പാലിക്കൽ കൊണ്ട് ഉദ്ദേശിക്കുന്നത്. കൊറോണ ബാധിച്ചവരിൽ പലരും രോഗമുക്തരാകാൻ കാരണം അവരുടെ രോഗപ്രതിരോധശേഷിയും, കേരളത്തിൻറെ ആരോഗ്യമേഖലയുടെ മികവുമാണ്. വികസിത രാജ്യങ്ങളായ അമേരിക്കയും ബ്രിട്ടനും കൊറോണക്ക് മുന്നിൽ പകച്ചു നിന്നപ്പോൾ നമ്മുടെ ഈ കൊച്ചു കേരളം ആരോഗ്യമേഖലയിൽ വളരെ മുന്നിൽ നിന്ന് കൊറോണയെ കീഴ്പ്പെടുത്തുകയാണ്. ഇത് നമുക്ക് നൽകുന്ന ആശ്വാസവും ധൈര്യവും വളരെ വലുതാണ്. ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും നമ്മുടെ സ്നേഹവും പ്രാർത്ഥനയും ഉണ്ടായിരിക്കണം . പ്രതിരോധമാണ് നമ്മുടെ ആയുധം . അകന്നിരുന്നുകൊണ്ടു നമുക്ക് എടുക്കാം . ഇനി നമ്മളാണ് തീരുമാനിക്കുന്നത് കേരളം എങ്ങോട്ടാണെന്ന്.
"കോവിഡിനെ അതിജീവിക്കാം,പ്രതിരോധിക്കാം.. ആരോഗ്യത്തെ സംരക്ഷിക്കാം."
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|