പ്രകൃതി തൻ ശോഭയേറുവാനായി
മണ്ണിൽ വേരൂന്നി നിൽക്കുന്ന വൃക്ഷങ്ങളേ ,
നിൻറെ ഭംഗിയാസ്വദിക്കാനായി
കിട്ടുന്നൊറീയിടവേളയാം കാലമേ ...
വിടർന്നുനിൽക്കുന്നൊരീ താഴ്വരകളിൽ
മണിമുകിലിനെപ്പോലെ പാറിപ്പറന്ന്
ഉയരുന്ന പക്ഷികളെ,
ഹാ ! എന്തു മനോഹരം
വിശാലമായ പട്ടു വിരിച്ചതുപോൽ
ഇതാ ! പച്ചക്കാടുകൾ നിരന്ന്
നിൽക്കുന്നൊരീ പാടമേ,
നിന്നിലേക്കായിതാ കാലം ഞാനീ കാലത്ത്
പ്രകൃതിയെ തൊട്ടറിയാനായി
കിട്ടുന്നൊരീ കാലമേ ,
നിന്നെ സ്മരിപ്പൂ , തോല്പിക്കുമേതൊരു
ദുരന്തത്തെയും ....
ആ കാലമിതാ ,
ലോക്ക്ഡൗൺ കാലം