ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/അക്ഷരവൃക്ഷം/മഴ നീർ തുള്ളികൾ

മഴനീർത്തുള്ളികൾ      

കൂരാ കൂരിരുട്ട്, നിലാവെവിടെയോ പോയ് മറഞ്ഞ രാത്രി ,ഇടിയുടെ മുഴക്കവും തണുത്ത കാറ്റും മഴയുടെ സാധ്യത വിളിച്ചറിയിക്കുന്നു .എത്ര നാളായി മഴ പെയ്തിട്ട് ? പെയ്യട്ടെ, നല്ലൊരു മഴ പെയ്യട്ടെ അങ്ങനെ ഈ ഭൂമിയും സസ്യങ്ങളും ജന്തുജാലങ്ങളും ഒന്നു തണുക്കട്ടെ.മഴയെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു ,മഴയെന്നോട് പലപ്പോഴും കുശലം പറയാറുണ്ട്, ചിരിക്കാറുണ്ട്, ആശ്വസിപ്പിക്കാറുണ്ട്.ഇതാ ഇവിടെ മഴയെ പേടിച്ചിരുന്ന ഒരു കൊച്ചു പെൺകുട്ടി. കീറിയതും, മുഷിഞ്ഞതുമായ പെറ്റിക്കോട്ടും ധരിച്ച് ,എണ്ണ കണ്ടിട്ട് കാലങ്ങളായി എന്ന് തോന്നിപ്പിക്കുന്ന പാറിപ്പറന്ന മുടിയും, ഒരു നേരം പോലും നിറഞ്ഞ് കണ്ടിട്ടില്ലാത്ത ഒട്ടിയ വയറും, കരുണ തേടുന്ന മിഴികളുമായി അവൾ, ആ പിഞ്ചു ബാലിക.സ്കൂളിൽ പോകാനുള്ള പ്രായമായപ്പോൾ അവൾക്ക് മാത്രം സ്കൂളിൽ പോകാൻ കഴിഞ്ഞിരുന്നില്ല. കാരണം അവൾക്ക് നല്ലൊരു വസ്ത്രമുണ്ടായിരുന്നില്ല. അവളുടെ കൂട്ടുകാർ സ്കൂളിൽ പോകുമ്പോൾ അവൾ നിറകണ്ണുകളോടെ നോക്കി നിൽക്കുമായിരുന്നു. അവളുടെ ഈ വിഷമം അമ്മയെ വല്ലാതെ സങ്കടത്തിലാക്കി.ആ അമ്മയ്ക്ക് ആരോ നൽകിയ കളർ മങ്ങിയ പഴയ സാരി കൊണ്ട് അവൾക്കൊരു ബ്ലൗസും പാവാടയും തുന്നിച്ചു.ആ ഉടുപ്പം അതിന്റെ മണവും അവൾക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം നൽകി."നാളെ മോളെ സ്കൂളിൽ ചേർക്കണം" അമ്മ അച്ഛനോട് പറയുന്നത് കേട്ടു ." ഞാൻ ജോലിക്ക് പോകുന്ന വീട്ടിൽ നിന്നും കുറച്ച് രൂപ കടം വാങ്ങിയിട്ടുണ്ട് " അന്നു രാത്രി അവൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല, നാളെ സ്കൂളിൽ പോകാമല്ലോ '

ഹാ! എന്തു രസമാ സ്കൂളിൽ .ധാരാളം കൂട്ടുകാർ, ഉച്ചയ്ക്ക് കഴിയ്ക്കാൻ ഉപ്പുമാവ്.വീട്ടിലാണെങ്കിൽ ഉച്ചയ്ക്ക് ഒന്നും കഴിക്കാൻ കാണില്ല. നന്നായി പഠിക്കുന്ന, പാട്ടു പാടാനറിയുന്ന അവളെ അധ്യാപകർക്കും ഇഷ്ടമായി. നിറം മങ്ങിയ വസ്ത്രവും, ചെരുപ്പ് കണ്ടിട്ടില്ലാത്ത കാലുകളും, നല്ലൊരു പെൻസിലോ, മഴയത്ത് ചൂടാൻ കുടയോ ഇല്ലാതിരുന്ന അവളെ ഒരു ടീച്ചർ എന്നും ശ്രദ്ധിക്കുമായിരുന്നു. ടീച്ചറിന് അവളോട് വല്ലാത്ത അലിവ് തോന്നി.ടീച്ചറിനും അതേ പ്രായത്തിൽ ഒരു മകളുണ്ടായിരുന്നു. മകളുടെ ഉടുപ്പുകൾ ടീച്ചർ അവൾക്കായി നൽകി. അവൾ നന്നായി പഠിക്കണം എന്നാഗ്രഹിച്ച ആ ടീച്ചറിനെ അവളിപ്പോഴും ഓർമ്മിക്കുന്നു.

അഞ്ചാം തരത്തിൽ പഠിക്കാൻ വേറെ സ്കൂളിൽ പോകേണ്ടി വന്നത് അവളെ വല്ലാതെ വിഷമിപ്പിച്ചു കാരണം ഈ സ്കൂളിലെ ടിച്ചർമാരുടെ കണ്ണിലുണ്ണിയായി മാറിക്കഴിഞ്ഞിരുന്നു അവൾ .രാവിലത്തെ പ്രാർ ത്ഥനാഗാനം വൈകുന്നേരം ദേശിയ ഗാനം എല്ലാം. അന്നവരെ അവളുടെ ശബദ് ത്തിലായിരുന്നു. ആ സ്കൽ കേട്ടിരുന്നത്. പുതിയ സുക്ളിൽ അവൾക്ക് പേടിയായിരുന്ന്. പെൺട്ടികൾക്കു മാത്രമുള്ള നിറയെ വാകമരങ്ങൾ പൂവിട്ടു നിൽക്കുന്ന സ്കൂൾ .പേടിച്ചുപോയി ഏറ്റവും പുറകിലത്തെ ബഞ്ചിലിരുന്ന അവളെ ടീച്ചർ ചൊക്കി കാരണം ആ ക്ലാസ്സിൽ ഏറ്റവും പൊക്കം ' കുറഞ്ഞ കുട്ടി. അവളായിരുന്നു. പിന്നെ പുതിയ സ്കൂളിൽ ഉപ്പുമാവിന്നു പകരം കഞ്ഞിയും കടലയും , ചലതരത്തിലുള്ള കറികളും ചോറും കൊണ്ടും വരുന്ന. കുട്ടികളെ നോക്കി നെടുവീർപ്പിട്ടിരുന്നു അവൾ എനിക്കും. ഒരു ദിവസമെങ്കിലും ഇതുപോലെ ചോറു കൊണ്ടു. വരാൻ കഴിഞ്ഞെങ്കിൽ എന്നവളാഗ്രഹിച്ചു ആരുടെയോക്കെയോ - പഴയപുസ്ത്കങ്ങളും തുണികളും കിട്ടിയിരുന്നതുകൊണ്ട് പത്താംതരം വരെ പോകാൻ കഴിഞ്ഞു

അച്ഛൻ ഒരു ദിവസെ അമ്മയും പറയുന്നരുകേട്ടു " ഇനി പഠിപ്പിക്കാനൊന്നും നിവർത്തിയില്ല എൻ്റെ ഒരു അകന്നബന്ധുവിൻ്റെ വീട്ടിൽ കൊണ്ടു പോയി നിർത്തണം അതുകേട്ട "അച്ഛനോടു പറഞ്ഞു "ഞാനെങ്ങും പോകില്ല എനിക്കു പഠിക്കണം

നല്ല തണുത്ത കാറ്റ് മഴ പെയ്യാൻ. തുടങ്ങി അവളോർത്തു - കാലവർഷമാകുമ്പോൾ അമ്മക്കു നെഞ്ചിടിപ്പാണ് കാരണം മഴ പെയ്താൻ. ഒരു തുള്ളി വെള്ളം പോലും വെളിയിൽ പോകില്ല മഴ കോളും വരുമ്പോഴേ അമ്മ തൊടിയിൽ നിന്നും പാളപെറുക്കി കൊണ്ടുവരും പാളകീറി നിരത്താൻ തുടങ്ങും നാലു മക്കളും അച്ഛനും അമ്മയും ഉറങ്ങാത്തരാത്രികളായിരുന്നു അത് മഴയെ വെറുത്തത് അമ്മയുടെ സങ്കടം കൊണ്ട്

അമ്മയെ കുറിച്ച് പറഞ്ഞാൽ വലിയ. ഒരു നായർ തറവാട്ടിലെ മക്കളിൽ. ഒരാൾ ഒരുപാട് നിലവും തെങ്ങിൽ തൊപ്പും ഒരുപാട് വിട്ടുകളും മുറ്റത്ത് വലിയൊരു പൂത്തോട്ടവും പുക്കളെ ഒരു പാടിഷ്ട പെട്ടിയുന്ന. എന്നും നെയ്യും കൂട്ടി പോറുണ്ണുന്ന വെളുത്തു മെലിഞ്ഞ. സുന്ദരനായ. ആ അപ്പുപ്പനെ എനികിഷ്ടല്ലായിരുന്നു കാരണം മകളെ സേനഹമില്ലാത്ത. ഒരു കാരണവർ. എൻ്റെമ്മ. വളരെ സുന്ദരിയായിരുന്നു നിതംബം മറഞ്ഞു കിടക്കുന്ന കൊറുക മുടി മുഖമൊക്കെ വെളുത്ത് ചുമന്നിട്ട് തൊട്ടാൽ. പൊടും ഒരു കവിക്കും വർണിക്കാൻ കഴിയാത്ത സൗന്ദര്യം അതായിരുന്നു അമ്മ . എല്ലാവരും പറയുന്ന. കേട്ടിളുണ്ട് അമ്മയെപ്പോലെ ഒരാളുപ്പോലും ഇല്ലാണ് ശരിയാണ് ആ സൗന്ദര്യം ഞങ്ങൾക്കാർക്കും കിട്ടിയിട്ടില്ല. ഞാൻ എന്റെ അച്ഛനെപ്പോലെയാ പക്ഷേ ഇത്രയും സൗന്ദര്യമുണ്ടായിരുന്നിട്ടും അമ്മ, അമ്മയുടെ തറവാട്ടിൽ നെല്ല് കൊയ്യാനും, പുറംപണിയ്ക്കും വന്നിരുന്നവരുടെ വീട്ടിൽ അമ്മ ജോലിക്ക് പോയി. അമ്മയുടെ അച്ഛൻ താഴ്ന്ന ജാതിക്കാരോട് കാണിച്ചിരുന്ന ദുഷ്ടതകൾ കൊണ്ടാണ് അമ്മയ്ക്ക് ഈ ഗതി വന്നത്.


പിന്നീടെപ്പോഴെക്കെയോ അവൾക്ക് ഒറ്റയ്ക്കാണന്ന് തോന്നി, ഒരുപാടു വേദനിച്ചു, ആരോടും ഒന്നും പറയാതെ എങ്ങനെയോ എപ്പോഴോ അവൾ മഴയെ സ്നേഹിച്ചു, ഏകാന്തത ഇഷ്ടപ്പെട്ടു പെട്ടന്ന് ശക്തിയായി ഒരു ഇടി വെട്ടി, അവൾ പേടിച്ച് പോയി. ആ ഇടി അവളുടെ നെറുകയിൽ പതിഞ്ഞ പോലെ അവൾക്ക് തോന്നി. ഇരുന്നിടത്ത്നിന്ന് എഴുന്നോക്കാൻ കഴിയാത്ത ഒരു മരവിപ്പും.

കൗമാരത്തിലെത്തിയ ഒരു പെൺകുട്ടിയുടെ വികാരങ്ങളോ, വിചാരങ്ങളോ, പ്രസരിപ്പോ ഒന്നും അവൾക്കില്ല. നീണ്ട മുടിക്കാറ്റിൽ പറന്ന് ജീവനുളള പാവയെപ്പോലെ, അകന്ന ഏതോ ഒരു ബന്ധുവിന്റെ വീട്ടിലാണവൾ. ആ വീട്ടുകാർ ബന്ധുവായല്ല, ശമ്പളം കൊടുക്കേണ്ടാത്ത ഒരു ജോലിക്കാരിയായിട്ടാണ് അവളെ സ്വീകരിച്ചത്. അവിടെ അവൾക്ക് ആരേയും പരിചയം തോന്നിയില്മുണ്ടായിരുന്നില്ല. ഒരു വലിയ വീട്, ഒരു പാട് ആൾക്കാൾ, ഏഴെട്ട് മുറികൾ, ഓരോ മുറിയിലും ഓരോ കുടുംബം. അവൾക്ക് വല്ലാത്ത ഭയം തോന്നി. തന്റെ പ്രായത്തിലുള്ള മൂന്നാല് കുട്ടികൾ അവിടെ ഉണ്ടെന്ന് അവൾ മനസിലാക്കി.

പെട്ടന്ന് വെളുത്ത് തടിച്ച ഒരു സ്ത്രീ വന്ന് പെണ്ണേ നിനക്ക് മാറിയുടുക്കാൻ തുണി വല്ലതും കൊണ്ട് വന്നിട്ടുണ്ടോ? "എന്ന് ചോദിച്ചു. അവൾ ഇല്ലാ എന്ന് തലയാട്ടി. ആ മറുപടി അവർക്ക് അത്ര ഇഷ്ടപ്പെടാത്തത് പോലെ അവർ അടുക്കളയിലേക്ക് പോയി. എന്നിട്ട് ആരോടോ പറയുന്നത് കേട്ടു "മാറാൻ ഒരു തുണി പോലും ഇല്ലാതെയാ അയാളിവിടെ അവളെ ആക്കിയിട്ട് പോയത്. എന്നിട്ട് അവരുടെ മകളോടാണന്ന് തോന്നുന്ന് ഉറക്കെ വിളിച്ചു പറഞ്ഞു "മോളേ നിന്റെ പഴയ തുണിയുണ്ടെങ്കിൽ അവൾക്ക് മാറാൻ കൊടുക്ക്. എന്നിട്ട് എന്നോടായി പറഞ്ഞു "വേഗം പോയ് ഡ്രസ്സ് മാറിയിട്ട് വാ, കുറച്ച്ജോലിയുണ്ട് " അവൾ അനുസരണയുള്ള കുട്ടിയായി ഡ്രസ്സ് മാറി വന്നു നിന്നു.അവളുടെ പ്രായത്തിലുള്ള കുട്ടികൾ കളിക്കുമ്പോൾ, ഉറങ്ങുമ്പോൾ എല്ലാം അവൾ മാത്രം ജോലി ചെയ്തു കൊണ്ടേയിരുന്നു. പത്തിരുപത് അംഗങ്ങളുള്ള വീട്ടിലേയ്ക്ക് ആവശ്യമായ വെള്ളം മുഴുവനും കിണറ്റിൽ നിന്നും കോരിക്കൊടുക്കുന്ന ജോലി അവളുടേതാണ്. പല ദിവസവും കൈമുറിഞ്ഞ് ചോര വരും. അറിയാതെ കണ്ണു നിറയും. ആരും കാണാതിരിക്കാൻ ഒരു പാട് ശ്രമിക്കും. ആ വീട്ടിലെ ഏറ്റവും ഇളയ സ്ത്രീയ്ക്ക് 25 വയസ്സു വരും. അവർ ഒരു ദയയും ഇല്ലാതെയാണ് അവളെക്കൊണ്ട് പണിയെടുപ്പിക്കുന്നത് . അവർ കിടക്കുന്ന മുറിയിൽ അവരുടെ കട്ടിലിന്റെ താഴെയായി ഒരു പായ വിരിച്ചാണ് അവൾ കിടക്കുന്നത്.നേരം വെളുക്കന്നതിനു മുൻപേ ചവിട്ടി എഴുന്നേൽപ്പിക്കും. എന്നിട്ട് വെള്ളം കോരിക്കും. അതു കഴിഞ്ഞാൽ ഒരു ഗ്ലാസ് ചായ തരും. അതു കിടക്കുമ്പോഴാണ് ജീവൻ തിരികെ കിട്ടുന്നത്. അത് കുടിച്ചു തീരുന്നതിനു മുൻപ്തന്നേക്കാൾ പൊക്കത്തിലുള്ള പാത്രങ്ങൾ വാരി മുറ്റത്ത് ഇട്ടിരിക്കും. "പെണ്ണേ കുറേ നേരമായല്ലോ ചായ കുടിക്കാനിരുന്നിട്ട് , എണീറ്റ് ആ പാത്രങ്ങളൊക്കെ കഴുകി വയ്ക്ക് ". അങ്ങനെയാണ് അവളുടെ ഒരു ദിവസം ആരംഭിക്കുന്നത്. ഇതൊക്കെയായിരുന്നു കൗമാരപ്രായത്തിലെ അവളുടെ ഓർമ്മകൾ.കിടന്നാൽ ഉടനെ ക്ഷീണം കൊണ്ട് അവൾ ഉറങ്ങിപ്പോകും. ആരുടെയോ കൈകൾ തന്റെ ശരീരത്തിൽ ഒരു പാമ്പിനെപ്പോലെ ഇഴയുന്നതായി അവൾക്ക് തോന്നി. ഞെട്ടിയുണർന്ന് താൻ സ്വപനം കണ്ടതാണോ എന്നു നോക്കുമ്പോൾ ഇരുട്ടിലൂടെ ആരോ പതുങ്ങിപ്പോകുന്നത് അവൾക്ക് കാണാമായിരുന്നു. ഒന്ന് ഉറക്കെ കരയാനോ ആരോടെങ്കിലും പറയാനോ അവൾക്ക് ധൈര്യമില്ലായിരുന്നു.

പിന്നീട് ഒരു രാത്രിയിലും അവൾക്ക് ഉറങ്ങാൻ കഴിയുമായിരുന്നില്ല. അച്ഛനോ, അമ്മയോ അവളുടെ സുഖവിവരം തിരക്കി വന്നില്ല. അങ്ങനെ സ്വന്തം മാനം കൈയ്യിൽ പിടിച്ച് അവൾ അവിടെ നിന്നും ഒരു ദിവസം ഓടിപ്പോയി സ്വന്തം വീട്ടിലേയ്ക്ക്. "അവിടെ എന്തു സുഖമായിരുന്നു. അതും കളഞ്ഞിട്ട് ഓടി ഇങ്ങു വന്നേക്കണു" അമ്മയുടെ കുറ്റപ്പെടുത്തൽ. ഇന്നുതൊട്ട് ഒരു പാത്രത്തിൽ കൂടി ആഹാരം വിളമ്പണ്ടേ എന്നായിരുന്നു അമ്മയുടെ മനസ്സിൽ. അമ്മയെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ഒരമ്മയുടെ, ഒരു ഭാര്യയുടെ ദുഃഖം ഇന്നവൾ മനസ്സിലാക്കുന്നു.

പവിത്ര കെ.പി.
8C ഗവ.ഗേൾസ് എച്ച് എസ് എസ് കന്യാകുളങ്ങര
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 06/ 05/ 2023 >> രചനാവിഭാഗം - കഥ