കൊറോണവൈറസ്.
പ്രിയ സുഹൃത്തുക്കളെ..
ലോകരാജ്യങ്ങൾ ഉൾപ്പെടെ യുദ്ധങ്ങളും യുദ്ധഭീഷണിയും മുഴക്കി നിൽക്കുമ്പോൾ പരസ്പരം വെല്ലുവിളികൾ മുഴക്കി.. " ഞാനാണ് വലുത്,.. അല്ല.. ഞാൻതന്നെ യാണ് വലുത് "എന്ന് വീരവാദം മുഴക്കിയവർ... കോവിഡ് 19എന്ന മഹാമാരിയുടെ മുൻപിൽ ഒന്നും അല്ലാതെ വെറും നിസ്സഹായനായി നിൽക്കുമ്പോൾ ആര് വലുത് ആര് ചെറുത് എന്ന സങ്കൽപം പോലുമില്ലാതെ പകച്ചുനിൽക്കുമ്പോൾ സ്നേഹം എന്ത് എന്ന് കോവിഡ് 19 നമ്മെ പഠിപ്പിക്കുന്നു. ഒരു ജീവനുവേണ്ടി കേളുമ്പോളും മതമില്ല ജാതിയില്ല വർണമില്ല. മനുഷ്യ സ്നേഹമാണ് വലുത് എന്ന് കോവിഡ് 19 നമ്മെ പഠിപ്പിക്കുന്നു. അങ്ങനെ ഈശ്വരനെ കബളിപ്പിക്കുന്ന മനുഷ്യന്റെ വികൃതികൾ ഇല്ലത്തെ ആകുന്നു. മനുഷ്യർ കോടികൾ ചിലവാക്കി കല്യാണം നടത്തുന്നു. മിച്ചം ആഹാരം വെട്ടിത്താക്കുന്നു. ഒരു നേരത്തെ ആഹാരത്തിനു വളയുന്നവന്റെ വിശപ്പ് ee കോവിഡ് 19 നമ്മെ പഠിപ്പിക്കുന്നു. നമ്മുക്ക് എല്ലാ തിന്മകളും വെടിയാം, വിദ്വേഷം മറക്കാം, പരസ്പരം സ്നേഹിക്കാം, ആവശ്യത്തിൽ ഇരിക്കുന്നവരെ സഹായിക്കാം, മറ്റുള്ളവരുടെ വേദനകളും ദുഖങ്ങളും അറിഞ്ഞു സഹായിക്കുന്ന നല്ല മനുഷ്യർ ആയി തീരാം. നമ്മുക്ക് ഒരുമിച്ചു നിൽക്കാം. കോവിഡ്19 ഇനെ തുടച്ചു നീക്കാം. അതിനു വേണ്ടി പ്രാർഥനയോടെ പ്രവർത്തിക്കാം.
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - ലേഖനം
|